'രണ്ടാം വരവ്', ക്യാപ്റ്റൻ തലസ്ഥാനത്തേക്ക്, ഗവർണർക്ക് രാജിക്കത്ത് കൈമാറും

By Web TeamFirst Published May 3, 2021, 7:04 AM IST
Highlights

കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് തിരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയും  ഇപി ജയരാജനുമടക്കമുള്ള നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് എത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം എയർപോർട്ടിലേക്ക് തിരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് എത്തും. 

തിരുവനന്തപുരത്ത് പതിന്നൊരയോടെയാണ്  പിണാറായി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുക. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നാകും സർക്കാർ രൂപീകരണ ചർച്ചകൾ നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും. 

സമാനതകളില്ലാത്ത ചരിത്രവിജയമാണ് പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത്. പ്രതിസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരി വീണ്ടും വരണമെന്ന് ജനം ആഗ്രഹിച്ചു. സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016 നെക്കാളും പകിട്ടുണ്ട് ഇത്തവണത്തെ എൽഡിഎഫ് വിജയത്തിന്. തിരിച്ചടി ആശങ്കപ്പെട്ട പല ജില്ലകളും അനായാസം കടന്നു കൂടി. ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സിപിഐയേക്കാൾ മൂന്നിരട്ടി വ്യത്യാസത്തിൽ കരുത്തോടെയാണ് സിപിഎം വിജയിച്ച് കയറിയത്. 12 ൽ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു. 

click me!