അവശ്യവസ്തുക്കൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Published : Jul 19, 2022, 05:05 PM ISTUpdated : Jul 19, 2022, 05:08 PM IST
അവശ്യവസ്തുക്കൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ നടപടി  പുനഃപരിശോധിക്കണം;  മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Synopsis

നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് ഇടയാക്കുന്ന  തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും.  നാടിനെ സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുമെന്നും പിണറായി വിജയന്‍. 

തിരുവനന്തപുരം:അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കൾക്കുപോലും  ജി.എസ്.ടി  ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും. പലചരക്കു കടകളിലും മറ്റും ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽക്കുന്ന വസ്തുക്കൾക്കാണ് ജി എസ് ടി മാനദണ്ഡം മാറ്റിയതിലൂടെ വില വർധിക്കുന്നത്. ഇത്  ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്.

കടയിലെ തിരക്കു കുറയ്ക്കുന്നതിനും എളുപ്പത്തിൽ സാധനങ്ങൾ നൽകുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുൾപ്പെട്ട അവശ്യവസ്തുക്കൾ പാക്കറ്റുകളിലാക്കി വയ്ക്കുന്നത് കേരളത്തിലെ ചെറു കടകളിൽ പോലുമുള്ള രീതിയാണ്. അതെല്ലാം ജി.എസ്.ടിക്ക് വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ  ബുദ്ധിമുട്ടിലാക്കും എന്നതിൽ സംശയമില്ല. ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് കേരളം നേരത്തേ തന്നെ കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു. നിത്യോപയോഗ വസ്തുക്കൾക്ക് വില വർദ്ധിക്കാൻ ഇടയാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും  വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജി.എസ്. ടി  യോഗങ്ങളിൽ വ്യക്തമാക്കിയതാണ്.  നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത്  തീരുമാനം പുന:പരിശോധിക്കാൻ എത്രയും വേഗം  ഇടപെടണമെന്ന് കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

ജിഎസ്‌ടി നിരക്ക് വർധന: വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് പ്രതിഷേധം, ജൂലൈ 27 മുതൽ സമരം

ജി എസ് ടി നിരക്കുകളിൽ വരുത്തിയ പുതിയ മാറ്റത്തെ തുടർന്ന് വ്യാപാരികൾ സമരത്തിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ജിഎസ്ടി പരിഷ്കരണത്തിനെതിരെ സമരത്തിലേക്ക് കടക്കുന്നത്. ജൂലൈ 27 ാം തിയതി സംസ്ഥാനത്ത് ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും. ജി എസ് ടി യിൽ മാറ്റം വരുത്തിയില്ലെങ്കിൽ മറ്റു സമര പരിപാടികളിലേക്ക് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

കുടുംബ ബജറ്റ് താളം തെറ്റും; അവശ്യ സാധനങ്ങൾക്ക്  ഉയർന്ന വില

ജിഎസ്‌ടി കൗണ്‍സിലിന്റെ 47-ാം യോഗത്തില്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജിഎസ്‌ടി നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍  (2022 ജൂലൈ 18) പ്രാബല്യത്തില്‍ വന്നു. ഒരു രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡിന്റെയോ, സാധനങ്ങള്‍ക്കു ജിഎസ്‌ടി ചുമത്തുന്നതിന്  കോടതിയില്‍ നിയമപരമായി അവകാശപ്പെടാവുന്ന ബ്രാന്‍ഡിന്റെയോ, നിര്‍ദിഷ്ട ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്‌ടി ചുമത്തുന്നതില്‍ നിന്ന്, 'മുന്‍കൂട്ടി പായ്ക്ക് ചെയ്ത് ലേബല്‍ ചെയ്ത' സാധനങ്ങള്‍ക്കു ജിഎസ്‌ടി  ചുമത്തുന്നതിലേക്കാണു മാറ്റം വന്നിരിക്കുന്നത്. 

5 ശതമാനം ജിഎസ്ടി; പാല്‍ ഇതര ക്ഷീര ഉത്പന്നങ്ങള്‍, പാക്കറ്റ് ഭക്ഷ്യ സാധനങ്ങള്‍ എന്നിവയ്ക്ക് വില ഉയര്‍ന്നു

ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ടു വ്യക്തത വരുത്തേണ്ട നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച്, വിജ്ഞാപനം നമ്പര്‍ 6/2022 - കേന്ദ്രനികുതി (നിരക്ക്) 2022 ജൂലൈ 13ലെ അറിയിപ്പിലൂടെയും എസ്ജിഎസ്‌ടി, ഐജിഎസ്‌ടി എന്നിവയ്ക്കുള്ള അനുബന്ധ അറിയിപ്പുപ്രകാരവും വിജ്ഞാപനം ചെയ്ത പയറുവര്‍ഗങ്ങള്‍, മാവ്, ധാന്യങ്ങള്‍ മുതലായ (താരിഫിന്റെ 1 മുതല്‍ 21 വരെ അധ്യായങ്ങള്‍ക്കു കീഴില്‍ വരുന്ന നിര്‍ദിഷ്ട ഇനങ്ങള്‍) ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍. ഇന്നുമുതല്‍ (2022 ജൂലൈ 18) പ്രാബല്യത്തില്‍ വന്ന, 'നേരത്തെ പായ്ക്ക് ചെയ്തതും ലേബല്‍ പതിപ്പിച്ചതുമായ' സാധനങ്ങളുടെ ജിഎസ്‌ടി സംബന്ധിച്ച് അടിക്കടി ഉയരുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള വിശദീകരണങ്ങളാണ് ഇനി. 

വിലക്കയറ്റത്തില്‍ പുകഞ്ഞ് വീട്ടകങ്ങള്‍; സാധാരണക്കാര്‍ക്ക് ജീവിക്കണ്ടെയെന്ന് ചോദ്യം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്