സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്:' പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം'

Published : Jul 18, 2022, 03:37 PM ISTUpdated : Jul 18, 2022, 03:41 PM IST
സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്:' പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം'

Synopsis

ഷട്ടറുകൾ തുറക്കുന്നത് ജനങ്ങളെ മുൻകൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കർശന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകണം. നദീ തീരത്തു താമസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണം.

തിരുവനന്തപുരം:പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്നാട്  മുഖ്യമന്ത്രി എം.കെ സ്റ്റാലിനയച്ച കത്തിൽ അഭ്യർത്ഥിച്ചു. 

ഷട്ടറുകൾ തുറക്കുന്നത് ജനങ്ങളെ മുൻകൂട്ടി അറിയിച്ചുകൊണ്ടാകണമെന്ന കർശന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകണം. പാലക്കാട്‌ ജില്ലയുടെ ഉയർന്ന പ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴ കാരണം റിസർവോയറിൽ ജലനിരപ്പുയരുന്നതിനാൽ ജൂലൈ18 മുതൽ ചാലക്കുടിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കി വിടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.

തമിഴ്നാട് നീക്കം തടയും, ആളിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാനനുവദിക്കില്ല : മന്ത്രി കൃഷ്ണൻകുട്ടി

 

പറമ്പിക്കുളം ആളിയാർ ഡാമിൽ നിന്ന് ഒട്ടൻ ചത്രത്തിലേക്ക്  കൂടുതൽ വെള്ളം കൊണ്ടു പോകാനുള്ള തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കൂടുതൽ വെള്ളം കൊണ്ടു പോകരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഈ മാസം തമിഴ്നാടുമായി ചർച്ച നടത്തും. പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. പാലക്കാട്ടെ കാ‍ർഷിക മേഖലയേയും കുടിവെള്ള വിതരണത്തേയും തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക. എന്നാൽ കർഷകർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. 

ആളിയാ‍ർ ഡാമിൽ നിന്നും 120 കിലോമീറ്റ‍ർ അകലെയുള്ള ഒട്ടൻ ചത്രത്തിലേക്ക് വലിയ പൈപ്പുകളിൽ വെള്ളം കൊണ്ടുപോകാനാണ് തമിഴ്നാട് ഒരുങ്ങുന്നത്. കുടിവെള്ള ആവശ്യം മുൻനി‍ർത്തിയാണ് നീക്കം. തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകാൻ തുടങ്ങിയാൽ, നദീജല കരാ‍ർ പ്രകാരം കേരളത്തിന് അ‍ർഹതപ്പെട്ട വെള്ളത്തിന്‍റെ അളവ് കുറയ്ക്കാനിടയുണ്ട് എന്നാണ് ആശങ്ക. 1970 ൽ ഉണ്ടാക്കിയ അന്ത‍ർ നദീജല കരാറിന് എതിരുമാണ് തമിഴ്നാടിന്റെ നീക്കം. വേനൽക്കാലത്ത് ഭാരതപ്പുഴയിലെ നീരൊഴുക്ക് നിലനി‍ർത്താനും ആളിയാർ ഡാമിലെ ജലം അനിവാര്യം. ചിറ്റൂർ മേഖലയിൽ നിരവധി പാടങ്ങൾ പച്ചപുതയ്ക്കുന്നത് ആളിയാറിൽ നിന്നു നീരുകൊണ്ടാണ്. 

ആളിയാര്‍ ഡാമിൽ കൂടുതൽ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് നീക്കം; പ്രതിഷേധം

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത