ട്രോളാനൊന്നും ഞാനില്ല; എല്ലാവർക്കും സുഖമല്ലേ...! പഴയ കാല ട്രോളൻമാരെ വിജയശതമാനം ഓർമ്മിപ്പിച്ച് അബ്ദുറബ്

Published : Jun 15, 2022, 04:44 PM ISTUpdated : Jun 15, 2022, 05:20 PM IST
ട്രോളാനൊന്നും ഞാനില്ല; എല്ലാവർക്കും സുഖമല്ലേ...! പഴയ കാല ട്രോളൻമാരെ വിജയശതമാനം ഓർമ്മിപ്പിച്ച് അബ്ദുറബ്

Synopsis

താൻ മന്ത്രിയായിരുന്ന കാലത്ത് വിജയശതമാനം ഉയർന്നതിലെ ട്രോളുകളെ പരോക്ഷമായി വിമ‍ർശിക്കുന്ന നിലയിലാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്

മലപ്പുറം: സംസ്ഥാനത്തെ എസ് എസ് എൽ സി (SSLC Result 2022) വിജയശതമാനം ഉയർന്നതിൽ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്. വിജയിച്ച കുട്ടികളെ അഭിനന്ദിച്ച അബ്ദുറബ്, താൻ മന്ത്രിയായിരുന്ന കാലത്ത് വിജയശതമാനം ഉയർന്നതിലെ ട്രോളുകളെ പരോക്ഷമായി വിമ‍ർശിക്കുന്ന നിലയിലാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. 'കുട്ടികളെ നിങ്ങൾ പൊളിയാണെന്ന്' പറഞ്ഞ മുൻ വിദ്യാഭ്യാസ മന്ത്രി ട്രോളാനൊന്നും ഞാനില്ല എന്നും എല്ലാവർക്കും സുഖമല്ലേ എന്നും ചോദിച്ചാണ് പഴയ കാല വിമർശനങ്ങളെ ഓർമ്മിപ്പിച്ചത്.

അബ്ദുറബിന്‍റെ കുറിപ്പ്

SSLC വിജയശതമാനം 99.26 
കുട്ടികളേ, നിങ്ങള് പൊളിയാണ്...
എല്ലാവർക്കും അഭിനന്ദനങ്ങൾ!
ട്രോളാനൊന്നും ഞാനില്ല.
എല്ലാവർക്കും സുഖമല്ലേ...!

നൂറുമേനി വിജയം നേടി 2134 സ്കൂളുകൾ; എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44363 വിദ്യാർത്ഥികൾ

അതേസമയം ഈ വർഷത്തെ എസ്എസ്എൽസി ഫലം വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപിച്ചത്. 99.26 ശതമാനം വിജയമാണ് ഇത്തവണ നേടിയിരിക്കുന്നത്. നൂറുമേനി നേടിയിരിക്കുന്നത് 2134 സ്കൂളുകളാണ്. സർക്കാർ 760. എയിഡഡ് 942 അൺഎയിഡഡ് 432 എന്നിങ്ങനെയാണ് നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44363 വിദ്യാര്‍ത്ഥികളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത്, 3024. ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ ജില്ല കണ്ണൂരാണ്, 99.76 ശതമാനം.

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിർണായക നീക്കം നടത്തിയത് അമിത് ഷാ, തിരുവനന്തപുരത്തെത്തിയപ്പോൾ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി; നാളെ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം: സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖർ; ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനമെന്ന് സാബു ജേക്കബ്