99.26 ശതമാനം വിജയമാണ് ഇത്തവണ നേടിയിരിക്കുന്നത്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം (SSLC Result 2022) പ്രഖ്യാപിച്ചു. 99.26 ശതമാനം വിജയമാണ് ഇത്തവണ നേടിയിരിക്കുന്നത്. നൂറുമേനി നേടിയിരിക്കുന്നത് 2134 സ്കൂളുകളാണ്. സർക്കാർ 760. എയിഡഡ് 942 അൺഎയിഡഡ് 432 എന്നിങ്ങനെയാണ് നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44363 വിദ്യാര്‍ത്ഥികളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത്, 3024. ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ ജില്ല കണ്ണൂരാണ്, 99.76 ശതമാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് (http://thslcexam.kerala.gov.in) ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.