'ചെമ്പിനില്ലാത്ത ചൂട് ഒരു മൂടിക്കും വേണ്ട', ഹരിത വിവാദത്തിൽ പികെ അബ്ദുറബ്ബ്

Published : Aug 18, 2021, 08:16 PM ISTUpdated : Aug 18, 2021, 08:20 PM IST
'ചെമ്പിനില്ലാത്ത ചൂട് ഒരു മൂടിക്കും വേണ്ട', ഹരിത വിവാദത്തിൽ പികെ അബ്ദുറബ്ബ്

Synopsis

സ്വർണക്കടത്തും, ഡോളർ കടത്തും,കരുവന്നൂർ ബേങ്ക് തട്ടിപ്പും,മരം മുറിയും  അടക്കമുള്ള പ്രധാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമാണെന്ന് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 

മലപ്പുറം: എംഎസ് എഫ്- ഹരിതാ വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രി പികെ അബ്ദുറബ്ബ്. ഹരിതയിലെയും,എംഎസ്എഫിലെയും ലീഗിലെയും പ്രശ്നങ്ങൾ തീർക്കാൻ ലീഗിനറിയാമെന്നും മാധ്യമ ശ്രദ്ധ മുസ്ലീം ലീഗിലേക്ക് തിരിച്ച് വിട്ട് സ്വർണക്കടത്തും, ഡോളർ കടത്തും,കരുവന്നൂർ ബേങ്ക് തട്ടിപ്പും,മരം മുറിയും  അടക്കമുള്ള പ്രധാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമാണെന്ന് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 

'ഹരിത' വിവാദം: നടപടിക്ക് മുമ്പ് ലീ​ഗ് വിശദീകരണം കേട്ടില്ല, സ്വാഭാവിക നീതി കിട്ടിയില്ലെന്നും ഫാത്തിമ തഹ് ലിയ

'ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെ സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാർട്ടിക്ക് വേണ്ട. ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാൽ കുഴൽപ്പണക്കടത്തും,സ്വർണക്കടത്തും, ഡോളർ കടത്തും,കരുവന്നൂർ ബേങ്ക് തട്ടിപ്പും,മരം മുറിയും, കോവിഡ് നിയന്ത്രണം കൈവിട്ടു പോയതുമടക്കം എല്ലാത്തിൽ നിന്നും രക്ഷപ്പെടാമെന്നാണോ സർക്കാർ കരുതുന്നത്? .ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ടെന്നും  പി.കെ.അബ്ദുറബ്ബ് ഫേസ് ബുക്കിൽ കുറിച്ചു. 

എംഎസ്എഫിൽ പ്രതിഷേധം ശക്തം; സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി ആവശ്യപ്പെട്ട് 12 ജില്ലാ കമ്മിറ്റികൾ

ഫേസ് ബുക്ക് കുറിപ്പ് പൂർണ രൂപം

ഹരിതയിലെയും, എം.എസ്.എഫിലെയും ലീഗിലെയും പ്രശ്നങ്ങൾ തീർക്കാൻ ലീഗിനറിയാം.
ചാനൽ ചർച്ചകളിൽ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനൽ ജീവികളുടെയും, 
ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും, സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാർട്ടിക്കു വേണ്ട.
ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാൽ 
കുഴൽപ്പണക്കടത്തും,
സ്വർണക്കടത്തും,
ഡോളർ കടത്തും,
കരുവന്നൂർ ബേങ്ക് തട്ടിപ്പും,
മരം മുറിയും, 
കോവിഡ് നിയന്ത്രണം കൈവിട്ടു പോയതും,
എ.എം. ആരിഫ് എം.പി ഉന്നയിച്ച
അരൂരിലെ ദേശീയപാത അഴിമതിയും,
ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതിൽ
കയ്യിട്ട് വാരിയതും, 
എന്തിനേറെ പ്ലസ് വൺ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം
എല്ലാത്തിൽ നിന്നും രക്ഷപ്പെടാമെന്നാണോ
സർക്കാർ കരുതുന്നത്.
ലീഗിനെതിരെ വാർത്തകൾ പടച്ചുണ്ടാക്കി
എത്ര എരിവും മസാലയും ചേർത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ..
'ലീഗിതാ തീർന്ന്' എന്നും കരുതി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എല്ലാവരോടുമാണ്...
ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട.

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്‍കാൻ നിർദേശം, 'മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം'