'നിങ്ങളെ പുകഴ്ത്തിയാൽ മാധ്യമ അവാര്‍ഡ്, ഇല്ലെങ്കിൽ കേസും അറസ്റ്റും'; സ‍ര്‍ക്കാരിനെതിരെ പികെ ബഷീര്‍

Published : Mar 06, 2023, 12:38 PM IST
'നിങ്ങളെ പുകഴ്ത്തിയാൽ മാധ്യമ അവാര്‍ഡ്, ഇല്ലെങ്കിൽ കേസും അറസ്റ്റും'; സ‍ര്‍ക്കാരിനെതിരെ പികെ ബഷീര്‍

Synopsis

നിങ്ങൾ ജനാധിപത്യം അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു തുള്ളണ്ട... നിങ്ങളുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണ്..

തിരുവനന്തപരം: മണി പവറും പൊളിറ്റിക്കൽ പവറുമുള്ള സിപിഎം മീഡിയകളെ കൂടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുസ്ലീം ലീഗ് എംഎൽഎ പികെ ബഷീർ. നിയമസഭയിൽ വാൽക്ക് ഔട്ട് പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പി.കെ ബഷീർ ഇങ്ങനെ പറഞ്ഞത്. സാങ്കേതികത്വം പറഞ്ഞ് മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങളെ പുകഴ്ത്തിയാൽ അവാർഡും നിങ്ങൾക്കെതിരെ തിരിഞ്ഞാൽ കേസും അറസ്റ്റും എന്നതാണ് അവസ്ഥയെന്നും പികെ ബഷീർ പരിഹസിച്ചു. 

പികെ ബഷീറിൻ്റെ വാക്കുകൾ - 

സിപിഎമ്മും എൽഡിഎഫും ജനാധിപത്യം മാധ്യമസ്വാതന്ത്ര്യം ഇതിൻ്റെ സംരക്ഷകരാണ്. ഇവിടെ അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് ചെയ്ത കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറയുന്ന കേട്ടു.. നിങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരാണെങ്കിൽ ഹർത്താൽ വിഷയമാക്കിയുള്ള ചർച്ചയിൽ അവതരാകൻ വിനു വി ജോൺ നടത്തിയ പരാമർശത്തിൻ്റെ പേരിൽ കേസ് കൊടുത്തത് എന്തിനാണ്. എവിടെയാണ് നിങ്ങൾ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നത്. ദേശാഭിമാനിയുടെ വാർത്തയിൽ എവിടെയാണ് സത്യസന്ധത.... സാങ്കേതികത്വം പറഞ്ഞാണ് മാധ്യമപ്രവർത്തകരെ കേസിൽപ്പെടുത്തുന്നത്. നിങ്ങളെ പുകഴ്ത്തിയാൽ മാധ്യമഅവാർഡ്, നിങ്ങൾക്കെതിരെ തിരിഞ്ഞാൽ കേസും അറസ്റ്റും.. ഇതാണ് അവസ്ഥ. ഒരു കാര്യം വ്യക്തമാണ് മോദിക്ക് വേണ്ടിയാണ് നിങ്ങൾ ചലിക്കുന്നത്. പൊളിറ്റിക്കൽ പവറും മണി പവറും നിങ്ങൾക്കുണ്ട് ഇനി നിങ്ങൾ ആഗ്രഹിക്കുന്നത് മീഡിയയുടെ നിയന്ത്രണമാണ്. നിയമസഭയിൽ പ്രതിപക്ഷത്ത് നിന്നാരെങ്കിലും സംസാരിച്ചാൽ ഉടനെ ഭരണപക്ഷത്ത് നിന്നും നാലഞ്ച് പേർ ബഹളം വയ്ക്കും. എന്തിനാണിതൊക്കെ..? നിങ്ങൾ ജനാധിപത്യം അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു തുള്ളണ്ട... നിങ്ങളുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണ്.. സെക്രട്ടേറിയറ്റിൽ പോലും ഒരു മാധ്യമപ്രവർത്തകന് പ്രവേശനം കിട്ടാത്ത സ്ഥിതിയാണിപ്പോൾ...   

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും