എം.എം.മണിയെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ച് പി.കെ.ബഷീർ എംഎൽഎ

Published : Jun 22, 2022, 10:32 PM ISTUpdated : Jun 22, 2022, 10:33 PM IST
 എം.എം.മണിയെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ച് പി.കെ.ബഷീർ എംഎൽഎ

Synopsis

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ  വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു പികെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശം. 

കൽപ്പറ്റ: എംഎൽഎയും സിപിഎം നേതാവുമായ എം.എം.മണിയെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ച് മുസ്ലീം ലീഗ് എംഎൽഎ പി.കെ.ബഷീർ. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു ബഷീറിൻ്റെ പരിഹാസം.  എംഎം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്നും ബഷീർ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ  വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു പികെ ബഷീർ എംഎൽഎയുടെ വിവാദ പരാമർശം. 

'ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കിൽ നാല് മണിക്കൂർ ജനം റോഡിൽ കിടക്കേണ്ട നിലയാണ്. സൌദി രാജാവ് പോയാൽ അഞ്ച് മിനിറ്റ് ബ്ലോക്കുണ്ടാവും. ഇവിടെ പ്രധാനമന്ത്രിയോ പ്രസിഡൻ്റോ പോയാൽ ഇരുപത് മിനിറ്റ് ബ്ലോക്കുണ്ടാവും. കറുപ്പ് കണ്ടാൽ ഇയാൾക്ക് പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി. ഇനിയിപ്പോൾ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാൽ എന്താവും സ്ഥിതിയെന്നാണ് എൻ്റെ പേടി.അയാളുടെ കണ്ണും മോറും കറുപ്പല്ലേ...'

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്