മാർക്സിന്റെ മൂലധനത്തേക്കാൾ ജലീൽ വഴി കിട്ടുന്ന മൂലധനത്തോടാണ് സിപിഎമ്മിന് താത്പര്യം; പി കെ കൃഷ്ണദാസ്

By Web TeamFirst Published Apr 11, 2021, 11:22 AM IST
Highlights

കാറൽ മാർക്സിന്റെ മൂലധനത്തേക്കാൾ ജലീൽ വഴി കിട്ടുന്ന മൂലധനത്തോടാണ് സിപിഎമ്മിന് താത്പര്യം. അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും ജലീലും മുഖ്യപ്രതികളാകും എന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. 

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ സാമ്പത്തിക ഇടപാടുകളും രാജ്യാന്തര തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും സിബിഐ അന്വേഷിക്കണമെന്ന് എൻ ഡി എ സംസ്ഥാന കൺവീനർ പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. കാറൽ മാർക്സിന്റെ മൂലധനത്തേക്കാൾ ജലീൽ വഴി കിട്ടുന്ന മൂലധനത്തോടാണ് സിപിഎമ്മിന് താത്പര്യം. അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും ജലീലും മുഖ്യപ്രതികളാകും എന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. 

click me!