തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവരുടെ ഗുരുതര വീഴ്ച്ച; പിപിഇ കിറ്റും കൈയ്യുറകളും ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു

Published : Apr 11, 2021, 11:09 AM ISTUpdated : Apr 11, 2021, 11:48 AM IST
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവരുടെ ഗുരുതര വീഴ്ച്ച; പിപിഇ കിറ്റും കൈയ്യുറകളും ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു

Synopsis

പാലക്കാട് ഒറ്റപ്പാലം സബ് കളക്ടർ ഓഫീസ് പരിസരത്താണ് ഉപയോഗിച്ച കൊറോണ പ്രതിരോധ സാധനങ്ങൾ കണ്ടെത്തിയത്.

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ കൊറോണ പ്രതിരോധ സാധനങ്ങൾ  വലിച്ചെറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സബ് കളക്ടർ ഓഫീസ് പരിസരത്താണ് ഉപയോഗിച്ച കൊറോണ പ്രതിരോധ സാധനങ്ങൾ കണ്ടെത്തിയത്.

പിപിഇ  കിറ്റ്, കൈയ്യുറകൾ, മാസ്ക്  തുടങ്ങിയവയാണ് സബ് കളക്ടർ ഓഫീസ് പരിസരത്ത് അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിപിഇ കിറ്റുകളും മാസ്കുകളും കിട്ടാനില്ലെന്ന് വ്യാപകമായ പരാതി ഉയരുന്നതിനിടെയാണ് പുതിയ പിപിഇ കിറ്റുകളടക്കം ഉപേക്ഷിച്ചത്. സംഭവത്തില്‍ ഡിഎംഒ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ