
ദില്ലി: റെയിൽവേയുടെ ഭൂമിയിൽ ക്ഷേത്രങ്ങൾ പൊളിക്കുന്നതിന് നോട്ടീസ് നൽകിയതിൽ കേന്ദ്രം ഇടപെടണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും റെയിൽവേ പാസഞ്ചര്‍ കമ്മിറ്റി അധ്യക്ഷനുമായ പി.കെ. കൃഷ്ണദാസ് (PK Krishndas). ഭക്ത ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ള ആശങ്ക റെയിൽവേ മന്ത്രാലയത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കുമ്പോൾ ജനങ്ങളുടേയും വിശ്വാസികളുടേയും ആശങ്ക അകറ്റാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷ്ണദാസ് പറഞ്ഞു.
കേരള സര്‍ക്കാര്‍ നടപ്പാക്കാൻ ഉദ്ധേശിക്കുന്ന സിൽവര്‍ ലൈൻ പദ്ധതി അടഞ്ഞ അധ്യായമാണെന്ന് കൃഷ്ണദാസ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് സിൽവര്‍ ലൈൻ അടഞ്ഞ അധ്യായമാണ്. ഇതിനെക്കുറിച്ച് ഇനി ചര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല. പകരം കേന്ദ്രം കേരളത്തിന് തരുന്ന ബന്ദൽ പദ്ധതിയിൽ എന്തെങ്കിലും നിര്‍ദ്ദേശം നൽകാനുണ്ടെങ്കിൽ അതിനാണ് സംസ്ഥാനം ശ്രമിക്കേണ്ടതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
രാജിവച്ച മന്ത്രി സജി ചെറിയാൻ്റെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളെ നിലനിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ ശ്രമത്തേയും പികെ കൃഷ്ണദാസ് രൂക്ഷമായി വിമര്‍ശിച്ചു. സജി ചെറിയാൻ്റെ പേഴ്സണൽ സ്റ്റാഫിനെ പുനർ നിയമിച്ച നടപടി ധൂർത്താണ്. സാമ്പത്തിക നഷ്ടം വരുത്തുന്ന കാര്യമാണിത്, ഇങ്ങനെയുള്ള വീതം വെപ്പ് നടപടിയിൽ നിന്ന് സര്‍ക്കാര്‍ പിൻമാറണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ദില്ലി: കേരള സര്‍ക്കാര്‍ നടപ്പാക്കാൻ ഉദ്ധേശിക്കുന്ന സിൽവര്‍ ലൈൻ പദ്ധതി അടഞ്ഞ അധ്യായമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും റെയിൽവേ പാസഞ്ചര്‍ കമ്മിറ്റി അധ്യക്ഷനുമായ പി.കെ.കൃഷ്ണദാസ്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് സിൽവര്‍ ലൈൻ അടഞ്ഞ അധ്യായമാണ്. ഇതിനെക്കുറിച്ച് ഇനി ചര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല. പകരം കേന്ദ്രം കേരളത്തിന് തരുന്ന ബന്ദൽ പദ്ധതിയിൽ എന്തെങ്കിലും നിര്‍ദ്ദേശം നൽകാനുണ്ടെങ്കിൽ അതിനാണ് സംസ്ഥാനം ശ്രമിക്കേണ്ടതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.