Asianet News MalayalamAsianet News Malayalam

കേന്ദ്രമന്ത്രിമാരെ കാണാൻ ശിവൻകുട്ടിയും ആൻ്റണിരാജുവും ജിആർ അനിലും ദില്ലിയിൽ

ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണുന്ന മന്ത്രിമാർ നേമം ടെർമിനൽ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടും.

Kerala Ministers to meet union ministers to discuss various projects
Author
Trivandrum, First Published Jul 27, 2022, 6:48 PM IST

ദില്ലി: വിവിധ വിഷയങ്ങളിൽ കേന്ദ്രത്തിൻ്റെ ഇടപെടൽ കേരളത്തിലെ മന്ത്രിമാർ ദില്ലിയിലെത്തി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി (V Sivankutty), ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ. അനിൽ (GR Anil), ഗതാഗതമന്ത്രി അഡ്വ. ആൻ്റണി രാജു (Antony Raju) തുടങ്ങിയവരാണ് ദില്ലിയിൽ എത്തിയത്. ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണുന്ന മന്ത്രിമാർ നേമം ടെർമിനൽ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ്റേയും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ്റേയും വികസനം സംബന്ധിച്ച നിവേദനവും കേന്ദ്ര മന്ത്രിക്ക് സംസ്ഥാന മന്ത്രിമാർ കൈമാറും.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുകളുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, തൊഴിൽ മന്ത്രി  ഭൂപേന്ദർ യാദവ് എന്നിവരെയും കാണും.  സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതൽ സഹായം, കേന്ദ്ര സ്കോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കൽ, ഹയർ സെക്കൻഡറി തലത്തിലെ വിവിധ പദ്ധതികൾക്കുള്ള കൂടുതൽ സഹായം, സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കൈമാറും.

സ്ത്രീ തൊഴിലാളികൾക്ക് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിന്  1948ലെ ഫാക്ടറീസ് ആക്റ്റിന്റെ സെക്ഷൻ 66 ഭേദഗതി ചെയ്യുന്നതു സംബന്ധിച്ചും ക്ഷേമനിധി ബോർഡുകൾക്ക് ആദായനികുതി അളവ് നൽകുന്നതുമായി ബന്ധപ്പെട്ടും ഇഎസ്ഐ ഡിസ്പെൻസറികൾ കൂടുതൽ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചും തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് മന്ത്രി വി ശിവൻകുട്ടി നിവേദനം നൽകും. ഇന്നും നാളെയുമാണ് കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുകളുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, തൊഴിൽ മന്ത്രി  ഭൂപേന്ദർ യാദവ് എന്നിവരെയും കാണും.

Follow Us:
Download App:
  • android
  • ios