'അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ...'? ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ച് വെട്ടിലായി കൃഷ്ണദാസ്

Published : Oct 25, 2026, 08:33 AM IST
PK Krishnadas PP Divya

Synopsis

സിപിഎം നടപടി നേരിട്ട പി.പി. ദിവ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത പി.കെ. കൃഷ്ണദാസിന്റെ പരാമർശം വിവാദത്തിൽ. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ദിവ്യയെ ക്ഷണിച്ചതിൽ ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്.

തിരുവനന്തപുരം: പാർട്ടിയിൽ നടപടി നേരിട്ട സിപിഎം വനിതാ നേതാവ് പി.പി. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ചതിൽ വെട്ടിലായി പി.കെ. കൃഷ്ണദാസ്. കൃഷ്ണദാസിന്റെ പരാമർശത്തിൽ ബിജെപിയിൽ മുതിർന്ന നേതാക്കളിൽ അടക്കം അമർഷം ശക്തം. സിപിഎം നടപടി നേരിടുന്ന ദിവ്യ നിലപാട് വ്യക്തമാക്കിയാൽ ബിജെപി പരിശോധിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞിരുന്നു. ഈ പരാമർശമാണ് പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് കാരണമായത്. ഇരുപാർട്ടികളിൽനിന്നുള്ള നേതാക്കൾക്കും പ്രവർത്തകർക്കും ഞങ്ങൾ വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. ആളുകൾ നിലപാട് വ്യക്തമാക്കട്ടെ. അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ എന്നായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.

ഏറെ വിവാദമായ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. സിപിഎം പദവികളിൽനിന്ന് മാറ്റിനിർത്തിയ ദിവ്യക്കായി തങ്ങൾ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് പറഞ്ഞത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്നാണ് ബിജെപിയിലെ മുതിർന്ന നേതാക്കളുടെ നിലപാട്. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ശക്തമായ നിലപാടാണ് പാർട്ടി സ്വീകരിച്ചിരുന്നതെന്നും നേതാക്കൾ പറയുന്നു. സിപിഎമ്മുമായുള്ള അകൽച്ച സൂചിപ്പിക്കുന്ന ദിവ്യയുടെ പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. നദികടക്കാൻ സഹായിച്ച ചങ്ങാടം പിന്നീട് തലയിലേറ്റി നടക്കുന്നത് ശരിയാണോ എന്ന് ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ച കഥയാണ് കുറിപ്പിൽ പരാമർശിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിപി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചു; കാർട്ടൺ ഇന്ത്യ അലയൻസ് എംഡിയുടേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്
വണ്ടിപ്പെരിയാർ സത്രത്തിൽ വിരിവെക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല; വാളാർഡിയിൽ വിപുലമായ സൗകര്യം ഒരുക്കും