'കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മഷിയിട്ടു നോക്കിയാൽ പറയാൻ ഒരു വികസനവുമില്ല': പികെ കുഞ്ഞാലിക്കുട്ടി

Published : Sep 05, 2026, 06:40 PM IST
P K Kunhalikutty

Synopsis

ഇടതുപക്ഷം കേരളത്തിന്റെ വികസനത്തിന് തടസ്സമുണ്ടാക്കിയെന്നും ഇത് സംസ്ഥാനത്തെ പത്ത് വർഷം പിന്നോട്ടടിച്ചെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നിയമനിർമ്മാണം നടത്തുമെന്നും ഭരണമാറ്റത്തിലൂടെ യുഡിഎഫ് ഈ തകർച്ചകൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സങ്ങളാണ് കേരളത്തെ പത്ത് വർഷത്തോളം പിന്നോട്ടടിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മഷിയിട്ടു നോക്കിയാൽ പറയാൻ ഒരു വികസനവുമില്ലെന്നും, ഭരണ മാറ്റത്തിലൂടെ യുഡിഎഫ് ഈ തകർച്ചകളെല്ലാം റിപ്പയർ ചെയ്ത് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വൻതോതിൽ വിദേശങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ഒഴുകുന്നത് തടയാൻ യുഡിഎഫ് സർക്കാർ ശക്തമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ രംഗത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും എൽഡിഎഫ് സർക്കാർ വരുത്തിയ വൻ പരാജയമാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇടതുപക്ഷത്തിന് കേരളത്തിൻ്റെ വികസനത്തിൽ ഇനി ബ്ലോക്കുണ്ടാക്കാൻ സാധിക്കില്ല. അത്രയും വലിയ പരാജയമാണ് അവർക്കുണ്ടായത്.

സ്ത്രീകളുടെ മുന്നേറ്റത്തിനും അവകാശങ്ങൾക്കും വേണ്ടി മുസ്ലിം ലീഗ് കേവലം അധരവ്യായാമം നടത്തുകയല്ല, മറിച്ച് പ്രയോഗത്തിൽ കാര്യങ്ങൾ ചെയ്തു കാണിക്കുകയാണ് ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിന് കീഴിൽ പാർട്ടി തകർപ്പൻ പ്രകടനമാണ് തെരഞ്ഞെടുപ്പിൽ കാഴ്‌ചവെച്ചത്. മുന്നണി ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായി മുൻകാല തിരഞ്ഞെടുപ്പ് റെക്കോർഡുകളെല്ലാം തകർത്തുകൊണ്ട് ജനങ്ങൾ യുഡിഎഫിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; അന്വേഷണം ഊർജിതമാക്കി പൊലീസ്
വിശാല സംസ്ഥാന സമിതി യോ​ഗം; നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതാക്കൾ