'തെങ്ങിൽ നിന്നും വീണു, പരിക്കൊന്നും പറ്റിയില്ല, പക്ഷെ തലപോയെന്നു പറഞ്ഞപോലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം'

Published : Apr 01, 2024, 12:32 PM IST
'തെങ്ങിൽ നിന്നും വീണു, പരിക്കൊന്നും പറ്റിയില്ല, പക്ഷെ തലപോയെന്നു പറഞ്ഞപോലെയാണ്  മുഖ്യമന്ത്രിയുടെ പ്രതികരണം'

Synopsis

റിയാസ് മൗലവി വധക്കേസില്‍ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: റിയാസ് മൗലവി വധക്കേസില്‍ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്ത്.തെങ്ങിൽ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല .പക്ഷെ തല പോയെന്നു പറഞ്ഞ പോലെയാണ് മുഖ്യമന്ത്രിയുടെ വാദമെന്ന് അദ്ദേഹം പറഞ്ഞുകേസ് നടത്തി, പക്ഷെ പ്രതികൾ രക്ഷപെട്ടു പോയി.വർത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണം.പ്രതികൾ ഈസി ആയി ഊരിപ്പോയി.എന്നിട്ട് കേസ് നല്ല പോലെ നടത്തി എന്നത് വിചിത്ര വാദമാണ്.ഒരുപാട് കേസിൽ ഇങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.റിയാസ് മൗലവി വധത്തിൽ പ്രതികളെ രക്ഷപ്പെടുത്തിയതല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.ഈ കേസിൽ അന്വേഷണവും പ്രോസിക്യൂഷനും മര്യാദക്ക് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റിയാസ് മൗലവി വധക്കേസില്‍ പുനരന്വേഷണം നടത്തണമെന്ന്  മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.ഐ. ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്‍റെ  നേതൃത്വത്തിലാവണം അന്വേഷണം.പ്രതികളെ വെറുതെ വിട്ട കോടതി വിധിക്ക് കാരണം പോലീസിന്‍റെ  പിടിപ്പുകേടാണ്.പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടി പോലീസ് തോറ്റു കൊടുക്കുകയായിരുന്നു.റിയാസ് മൗലവി ധരിച്ച ലുങ്കി ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കിയില്ലെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം