
കൊല്ലം: കൊല്ലത്ത് പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന പാർവതി മിൽ തെരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കി ഇടതു മുന്നണി. പാർവതി മിൽ ടെക്സ്റ്റൈൽസ് പാർക്കായി ഉയർത്തുമെന്ന എംപിയുടെ വാഗ്ദാനം പാഴായത് ഉയർത്തിയാണ് പ്രചാരണം. ഇടതു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ മില്ലിനു മുന്നിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
കേന്ദ്രസർക്കാരിന്റെ നാഷണൽ ടെക്‌സ്റ്റൈൽ കോർപറേഷന്റെ ഭാഗമായ പാർവതി മിൽ പൂട്ടിയിട്ട് പത്ത് വർഷം. യന്ത്രങ്ങളും കെട്ടിടവും നാമാവശേഷമായി. നാനോ ടെക്സ്റ്റയിൽ പാർക്ക് കൊണ്ടുവരുമെന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ വാഗ്ദാനത്തിന് എംപി സ്ഥാനത്തോളം പഴക്കം. പതിനാറര ഏക്കർ സ്ഥലം ഉപയോഗമില്ലാതെ നശിക്കുന്നതിനെതിരെ പ്രതിഷേധിച്ച് സിഐടിയുവും എഐടിയുസിയും.
പുതുച്ചേരിയിൽ ഒറ്റക്കെട്ട്, പക്ഷേ മാഹിയിൽ ആർക്കൊപ്പം? ഒരു മണ്ഡലത്തിൽ സിപിഎമ്മിന് രണ്ട് നിലപാട്
മില്ലിൽ അവശേഷിക്കുന്നത് 35 ഓളം തൊഴിലാളികൾ. അർഹമായ നഷ്ടപരിഹാരം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മില്ലിന്റെ സ്ഥലം സംസ്ഥാനത്തിനു കൈമാറണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനമുണ്ടായില്ല. മണ്ഡലത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് പറയുന്ന എംപി, പാർവതി മില്ലിനേയും തൊഴിലാളികളേയും അവഗണിക്കുന്നുവെന്നാണ് തൊഴിലാളികളുടെ പരാതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam