'തട്ടം പരാമര്‍ശം തിരുത്ത് കൊണ്ട് മാത്രം തീരില്ല,ഇന്ത്യ മുന്നണിയിലെ കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാട്'

Published : Oct 04, 2023, 10:34 AM ISTUpdated : Oct 04, 2023, 11:56 AM IST
'തട്ടം പരാമര്‍ശം തിരുത്ത് കൊണ്ട് മാത്രം തീരില്ല,ഇന്ത്യ മുന്നണിയിലെ കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാട്'

Synopsis

സിപിഎമ്മിന് എങ്ങിനെ ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ട സാഹചര്യം വന്നു എന്ന് പരിശോധിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി 

കോഴിക്കേോട്: സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്‍റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ തളളിയെങ്കിലും നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ് രംഗത്ത്.പരാമർശം അനവസരത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു..എങ്ങിനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ട സാഹചര്യം വന്നു എന്ന് പരിശോധിക്കണം.തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല.ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്.ഇന്ത്യ മുന്നണിയിൽ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.

 

തട്ടം പരാമർശത്തിൽ  കെ അനിൽകുമാറിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ ആവശ്യപ്പെട്ടു. ചില വസ്ത്രങ്ങളോട് മാത്രം വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്. സംഘപരിവാർ നിലപാടിൽ നിന്ന് ഒരു വ്യത്യാസവും സിപിഎമ്മിനില്ലെന്നും മുനീർ മലപ്പുറത്ത് പറഞ്ഞു.

അതേസമയം തട്ടം വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഎം മതചാരങ്ങൾക്കെതിരാണെന്ന രീതിയിൽ അഡ്വ. അനിൽകുമാറിന്‍റെ പ്രസ്താവനയെ ചിത്രീകരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഏത് വിഭാഗത്തിനും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അനിൽകുമാറിന്‍റെ പ്രസ്താവനയുടെ ചെറിയ ഭാഗം മാത്രമാണ് വിവാദമാക്കുന്നത്. ഇപ്പോഴുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും എംഎ ബേബി പറഞ്ഞു.

തട്ടം പരാമർശത്തിൽ കടുപ്പിച്ച് വനിതാ ലീഗ്, പൊന്നാനിയിൽ അനിൽകുമാറിനെ കറുത്ത തട്ടമണിയിച്ച് പ്രതീകാത്മക പ്രതിഷേധം 

'വോട്ട് ബാങ്കിൻ്റെ കാര്യം വരുമ്പോൾ പ്രോട്ടോകോളും പാർട്ടിലൈനും തത്വാധിഷ്ഠിതവുമൊന്നും സിപിഎമ്മിന് ബാധകമല്ല'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരിചയമില്ലാത്ത നമ്പറിൽ നിന്ന് അമ്മയ്ക്ക് കോൾ, ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല; 14കാരിയുടെ അരുംകൊല, പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി
കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം