
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പുനർ മൂല്യനിർണയം നടത്തിയ ഫലം പിഎസ്‍സി പ്രഖ്യാപിച്ചു. പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് പുതുക്കിയ പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. പഴയ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനായ അരുൺ ജെ പ്രതാപ് പുനർ മൂല്യനിർണയം നടത്തിയപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് മാറി. പത്ത് ഉത്തരങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ മാർക്കിൽ വലിയ അന്തരമാണ് ഉണ്ടായിരിക്കുന്നത്. പെർസ്പെക്റ്റീവ് പ്ലാനിങ് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. ഒരാളെ മാത്രം ഉൾപ്പെടുത്തിയാണ് പട്ടിക. ഇതിനെതിരെ ഉദ്യോഗാർത്ഥികളുടെ ഹർജി ഹൈക്കോടതി വിധി പറയാൻ ഇരിക്കുകയാണ് ധൃതിപിടിച്ച് ഒരാളെ മാത്രം ഉൾപ്പെടുത്തി അന്തിമ റാങ്ക് പട്ടിക വീണ്ടും പ്ര. വെള്ളിയാഴ്ച നാല് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ ഇരിക്കുകയാണ്. അന്തിമവിധിക്ക് വിധേയമാകും നിയമനം എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, പ്ലാൻ കോ ഓർഡിനേഷൻ ഡിവിഷൻ റാങ്ക് പട്ടികയിൽ മാറ്റമില്ല. നേരത്തെ ഒന്നാം റാങ്ക് നേടിയ സജിമോൻ തന്നെയാണ് പുതുക്കിയ പട്ടികയിലും ഒന്നാം റാങ്കുകാരൻ.
ആസൂത്രണ ബോർഡിലേക്ക് പിഎസ്‍സി നടത്തിയ പരീക്ഷകളിൽ മൂല്യനിർണയത്തിലെ ക്രമക്കേട് റിപ്പോർട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസാണ്. ചീഫ് ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോർഡിനേഷൻ ഡിവിഷൻ പോസ്റ്റുകളിലേക്കുള്ള പൊതുപരീക്ഷയിലായിരുന്നു ക്രമക്കേട് ആരോപണം. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയിരുന്നു ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കിയത്. ഇടത് ബന്ധമുള്ള ഒന്നാം റാങ്കുകാരന് അതിവേഗ നിയമനവും നൽകി. പിന്നാലെയാണ് ക്രമക്കേട് പുറത്തുവന്നത്. വിവരവകാശ രേഖകളിൽ ക്രമക്കേട് വ്യക്തമായിരുന്നു. ഗുരുതര അട്ടിമറി വാർത്തയായതിന് പിന്നാലെയാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. പിഎസ്‍സി ആദ്യം തള്ളികളഞ്ഞെങ്കിലും ഒടുവിൽ പുനർമൂല്യനിർണയത്തിനും ആഭ്യന്തര അന്വേഷണത്തിനും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണംനടക്കുന്നതിനിടെയാണ് പുനർമൂല്യനിർണയം നടത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കുന്നത്.
ശ്യം കൃഷ്ണന്‍ നടത്തിയ വിവരാവകാശ പോരട്ടമാണ് പിഎസ്‍സിയെ കുടുക്കിയത്. ഫലം വന്നപ്പോള്‍ തന്നെ മൂല്യനിര്‍ണയത്തില്‍ സംശയം തോന്നിയിരുന്നുവെന്ന് ശ്യം കൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സത്യം കണ്ടെത്താനാണ് പരാതിയുമായി മുന്നോട്ട് പോയത്. മൂന്ന് വര്‍ഷത്തിലധികം നീണ്ട പോരാട്ടത്തിന്‍റെ ഫാലമാണ് ഇതെന്നും ശ്യം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam