സ്വര്‍ണ്ണക്കടത്ത്; ശിവശങ്കറിന്‍റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും

Published : Dec 23, 2020, 07:25 AM IST
സ്വര്‍ണ്ണക്കടത്ത്; ശിവശങ്കറിന്‍റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും

Synopsis

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നും ഇക്കാര്യത്തില്‍ തന്‍റെ പങ്കാളിത്തം തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. 

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് ഹര്‍ജി കേള്‍ക്കുന്നത്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നും ഇക്കാര്യത്തില്‍ തന്‍റെ പങ്കാളിത്തം തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. കേസ് കണ്ടെത്തി മാസങ്ങള്‍ക്ക് ശേഷം ഒരു പ്രതി നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത്. കസ്റ്റഡിയില്‍ കഴിയവേ , സമ്മര്‍ദ്ദം മൂലം നല്‍കിയ മൊഴിയാണിത്. ഈ പ്രതി തന്നെ , തനിക്ക് കള്ളക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആദ്യ ഘട്ടങ്ങളിലെല്ലാം മൊഴി നല്‍കിയിരുന്നതെന്നും ശിവശങ്കര്‍ വാദിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; വിശദീകരണവുമായി അദാനി പോർട്സ് സിഇഒ, എംഎസ്‍‍സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് വിശദീകരണക്കുറിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വിവരങ്ങളറിയാം