തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ്, എതിർത്ത് അതിജീവിത; വിധി എന്താകും? കോടതിയിൽ നിർണായക ദിനം

Web Desk   | Asianet News
Published : Feb 22, 2022, 12:27 AM IST
തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ്, എതിർത്ത് അതിജീവിത; വിധി എന്താകും? കോടതിയിൽ നിർണായക ദിനം

Synopsis

തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്‍റെ ആരോപണം. എന്നാൽ തുടർ അന്വേഷണത്തിന് ദിലീപ് ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ (Dileep) ഹർജിയിൽ ഹൈക്കോടതിയിൽ (Kerala High Court) ഇന്നും വാദം തുടരും. ഉച്ചയ്ക്ക് 1. 45 നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വാദം കേൾക്കുക. കേസിൽ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്തമാക്കിയിരുന്നു.

തുടരന്വേഷണത്തിന് തടസ്സം നിൽക്കുന്നതെന്തിനെന്ന് ദിലീപിനോട് കോടതി: ഹർജിയിൽ കക്ഷി ചേർന്ന് നടി

തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് തുടരന്വേഷണത്തിന് പിറകിലെന്നാണ് ദിലീപിന്‍റെ ആരോപണം. എന്നാൽ തുടർ അന്വേഷണത്തിന് ദിലീപ് ദിലീപ് തടസ്സം നിൽക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിനിടെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദിലീപിന്‍റെ അഭിഭാഷകൻ രാമൻപിള്ളയ്ക്ക്  ചോദ്യം ചെയ്യലിന് ക്രൈം ബ്രാ‌ഞ്ച് കൊടുത്തതിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഇന്ന് പ്രതിഷേധിക്കും. ഉച്ചയ്ക്ക് 1 മണിക്കാണ് ഹൈക്കോടതി മുറ്റത്താണ്  പ്രതിഷേധം. അതേസമയം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.

കോടതിയിൽ ഇന്നലെ നടന്നത്

തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ തന്നെ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് അപേക്ഷയിൽ അതിജീവിത വ്യക്തമാക്കിയിരുന്നു. ഈ അപേക്ഷയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടിയെകൂടി കക്ഷി ചേർത്തത്. എന്നാൽ തുടരന്വേഷണം തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണെന്നാണ് ദിലീപിന്‍റെ വാദം. കേസന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ  മുഖ്യപ്രതി പൾസർ സുനിൽ തന്‍റെ വീട്ടിൽ വന്നതിന് മൊഴികളില്ല.  ഇപ്പോൾ പുതിയ ഒരാളെ എത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ അത്തരം മൊഴി ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് വാദിച്ചു. എന്നാൽ ബാലചന്ദ്രകുമാറിന്‍റെ മൊഴി കള്ളമാണോ സത്യമാണോ എന്നത് അന്വേഷണ വിഷയമാണെന്ന് കോടതി വ്യക്തമാക്കി. വെളിപ്പെടുത്തൽ അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. ദിലീപ് എന്തിനാണ് തുടർ അന്വേഷണത്തിന് തടസ്സം നിൽക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പരാതി വൈകി നൽകിയത് എന്ത് കൊണ്ടാണെന്നതും അന്വേഷിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.

കേസിൽ കക്ഷി ചേരണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു; ബി രാമൻപിള്ളയ്ക്ക് ഹൈക്കോടതി നോട്ടീസ്

ഇതിനിടെ നടിയെ ആക്രമിച്ച് കേസിലെ സാക്ഷിയെ സ്വീധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണത്തിൽ ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻ പിള്ള ക്രൈം ബ്രാ‌ഞ്ച് നോടീസിന് മറുപടി  നൽകി. സാക്ഷിയെ സ്വീധീനിക്കാൻ താൻ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും സാക്ഷിയായ ജിൻസന്‍റെ ആരോപണം തെറ്റാണെന്നുമാണ് കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിയ്ക്ക് നൽകിയ മറുപടി.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം