പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്​മെന്‍റ് 13 മുതൽ

Published : Jul 06, 2026, 10:44 AM IST
Kerala Plus One Class 2026

Synopsis

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥിളാണ് പ്രവേശനം നേടിയത്. ഈ മാസം 13 മുതൽ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രവേശനം ആരംഭിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികളുമായി പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 3,59,890 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. 81,375 സീറ്റുകളിൽ കൂടി ഒഴിവുണ്ട്.

തിരുവനന്തപുരം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെൻ്റുകളിൽ 30,315 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ 7,481 സീറ്റുകൾ ഒഴിവുണ്ട്.

ജില്ല, പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം/ഒഴിവുകൾ

  1. തിരുവനന്തപുരം: 30315/7481
  2. കൊല്ലം: 25170/6012
  3. പത്തനംതിട്ട: 10365/4337
  4. ആലപ്പുഴ 19710/4599
  5. കോട്ടയം: 17528/4536
  6. ഇടുക്കി: 9798/2041
  7. എറണാകുളം: 28619/8140
  8. തൃശൂർ: 30615/7706
  9. പാലക്കാട്: 30517/5140
  10. കോഴിക്കോട്: 35502/7600
  11. മലപ്പുറം: 64393/14348
  12. വയനാട്: 10035/1318
  13. കണ്ണൂർ: 30727/4988
  14. കാസർകോട് 16596/3129

അതേസമയം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടില്ല. ശേഷിക്കുന്ന മെറിറ്റ്​ സീറ്റുകളിലേക്ക് നടക്കുന്ന ​ സപ്ലിമെന്‍ററി അലോട്ട്​മെന്‍റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. ഈ മാസം 13 മുതലാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രവേശനം ആരംഭിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസിൽ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതൽ പരിഷ്ക്കാരം; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തും
'നമ്മുടെ പഠനവിഷയം തീരുമാനിക്കേണ്ടത് മറ്റാരുമല്ലല്ലോ', മീനാക്ഷിയുടെ ആത്മവിശ്വാസത്തിനൊപ്പം സര്‍ക്കാരും, മീനാക്ഷിക്ക് പ്ലസ് വൺ ക്ലാസ് തുടങ്ങി