
കൊച്ചി : തൃപ്പൂണിത്തുറയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. അധ്യാപകൻ കിരണിനെ നാഗർകോവിലിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. നവംബർ 16നാണ് ഇയാൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് അധ്യാപകൻ കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പട്ടിമറ്റം സ്വദേശിയായ അധ്യാപകനാണ് കിരൺ. കുട്ടിക്കെതിരായ അതിക്രമം കൃത്യസമയത്ത് പൊലീസിൽ അറിയിക്കാത്തതിന് മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്തു.
Read More : വിറക് ചോദിച്ച് വീട്ടിലെത്തി, ആളില്ലെന്ന് കണ്ട് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കീഴടങ്ങി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam