സ്ഥലത്ത് ഹോട്ടൽ നടത്തുന്ന തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്.

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കേസില്‍ പ്രതിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. 

സ്ഥലത്ത് ഹോട്ടൽ നടത്തുന്ന തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷാണ് ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. എന്നാല്‍ ഇയാളുടെ ചിത്രങ്ങള്‍ അടക്കം പൊലീസ് പുറത്തുവിട്ടതോടെ ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഈ പ്രദേശത്ത് ഹോട്ടല്‍ നടത്തി വന്നിരുന്ന പ്രതി വിറക് ആവശ്യപ്പെട്ടാണ് വയോധികയെ സമീപിച്ചത്. തുടര്‍ന്ന് വീടിനകത്ത് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ രജീഷ് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. 

പരുക്കേറ്റ വയോധികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ ഫോട്ടോയടക്കം എല്ലാ വിവരങ്ങളും പുറത്തുവന്നതോടെയാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതിയുടെ വീട്ടിലും ബന്ധു വീടുകളിലും വ്യാപക പരിശോധന നടത്തിയിരുന്നു. രജീഷ് നേരത്തെ ചെന്നൈയില്‍ ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവിടേക്ക് ആണോ മുങ്ങിയത് എന്ന സംശയം പൊലീസിനുണ്ട്. 

കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, റിമാന്‍ഡിലായവരില്‍ 3 സ്കൂള്‍ കുട്ടികളും

'സെല്ലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു', ആര്യങ്കാവ് ഫോറസ്റ്റ് സ്റ്റേഷനിൽ യുവാവിനെ മർദ്ദിച്ചതായി പരാതി