ബന്ധുവീട്ടിൽ വെച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റു; പേവിഷബാധയെ തുടർന്ന് വിദ്യാർത്ഥി മരിച്ചു

Published : May 09, 2025, 01:59 PM IST
ബന്ധുവീട്ടിൽ വെച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റു; പേവിഷബാധയെ തുടർന്ന് വിദ്യാർത്ഥി മരിച്ചു

Synopsis

ഒരാഴ്ച മുൻപ് ബന്ധുവീട്ടിൽ വച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. പേവിഷ പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ല.

ആലപ്പുഴ: ആലപ്പുഴ കരുമാടിയിൽ പേവിഷബാധയെ തുടർന്ന് വിദ്യാർഥി മരിച്ചു. പടഹാരം ഗീതാ ഭവനത്തിൽ സരിത് കുമാറിൻ്റെ മകൻ സൂരജ് (17) ആണ് മരിച്ചത്. തകഴി ദേവസ്വം ബോർഡ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിയാണ് സൂരജ്.  ഒരാഴ്ച മുൻപ് ബന്ധുവീട്ടിൽ വച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. പേവിഷ പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ല. അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം