വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 16, 2023, 11:11 AM ISTUpdated : Jun 16, 2023, 11:19 AM IST
വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

പനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിന്റെ കാരണം വ്യക്തമല്ല.  

തിരുവനന്തപുരം: വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ചായം സ്വദേശിയായ സജിനെ(17)യാണ് ഇന്ന് രാവിലെ 6 ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് പിറകുവശത്തുള്ള മരത്തിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചന്ദ്രൻ - ഷീലാ ദമ്പതികളുടെ മകനാണ് സജിൻ. പനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിന്റെ കാരണം വ്യക്തമല്ല.

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം നടത്തിയെന്ന് കേസ്, വിശദീകരണവുമായി ലേക് ഷോർ ആശുപത്രി  

 

അതേസമയം, തൃശൂര്‍ ഗുരുവായൂരിൽ നിന്നാണ് കൊലപാതകവുമായി ബന്ധപ്പെട്ട വാർത്ത. ലോഡ്ജ് മുറിയില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ പിതാവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത വാർത്ത പുറത്തുവന്നിരുന്നു. ചൂല്‍പ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന വയനാട് കാട്ടിക്കൊല്ലി സ്വദേശി മുഴങ്ങില്‍ ചന്ദ്രശേഖരനെതിരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് എസ്എച്ച്ഒ സി പ്രേമാനന്ദകൃഷ്ണന്‍ കേസെടുത്തത്. കൊലപാതകം സംബന്ധിച്ച വിവരങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അതിനിടെ കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു.

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം നടത്തിയെന്ന് കേസ്, വിശദീകരണവുമായി ലേക് ഷോർ ആശുപത്രി

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജില്‍ മക്കളായ ശിവനന്ദനയേയും ദേവനന്ദനയേും കൊലപ്പെടുത്തി ചന്ദ്രശേഖരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂത്ത കുട്ടിക്ക് കീടനാശിനി നല്‍കിയും ഇളയ കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂക്കിയുമാണ് കൊന്നതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ദേവനന്ദന ഫാനില്‍ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയില്‍ കിടക്കുന്ന നിലയിലുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ