
കാസര്‍കോട്: അമ്പലത്തുകരയിൽ പ്ലസ് ടു വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ മർദ്ദനം. ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മര്‍ദ്ദനമുണ്ടായതെന്നാണ് പരാതി.
മടിക്കൈ സ്കൂളിലെ വിദ്യാർത്ഥി ചെമ്മട്ടംവയൽ സ്വദേശി കെപി നിവേദി (17)നാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
താടിയെല്ലിന് പൊട്ടലേറ്റ നിവേദിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ ചികിത്സയിലാണ് നിവേദ്.
Also Read:- അടൂരില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു; തെരുവുനായ കടിച്ചതെന്ന് സംശയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-