
കൊല്ലം: കൊല്ലത്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷക്കായ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം ഓച്ചിറ പൊലീസ് ആരോപണം നിഷേധിച്ചു.
അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പതിനാറുകാരന്‍റെ ആത്മഹത്യാ ശ്രമം. കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ 23 ന് വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. 23-ാം തീയതി ചികിത്സയിലുള്ള വിദ്യാർഥി ഉൾപ്പെടെ നാലു പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് പൊലീസില്‍ പരാതി നല്‍കിയരുന്നു. എന്നാല്‍ ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിയുടെആരോപണം.
അതേസമയം ആരോപണങ്ങള്‍ ഓച്ചിറ പൊലീസ് നിഷേധിച്ചു. വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കളവെന്നു ഓച്ചിറ പൊലീസ് പറഞ്ഞി. വിദ്യാർഥികൾ ചേരി തിരിഞ്ഞു തമ്മിലടിക്കുകയാണ് ഉണ്ടായത്. ഒരു സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നില്ല. സംഘര്‍ഷത്തിന് പിന്നാലെ രണ്ടു കൂട്ടരും പരാതി നല്കിയിരുന്നതായും പൊലീസ് പറയുന്നു.
Read More : പച്ചക്കറി മാത്രമല്ല കേരളത്തിലേക്ക് മാംസത്തിനായി മൃഗങ്ങളെത്തുന്നതും പരിശോധനയില്ലാതെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam