തലശ്ശേരി സംഭവം സിപിഎം ക്രിമിനലുകൾക്കുള്ള സർക്കാർ സംരക്ഷണത്തിന്റെ വ്യക്തമായ ഉദാഹരണം: രമേശ് ചെന്നിത്തല

Published : Mar 13, 2025, 05:48 PM IST
തലശ്ശേരി സംഭവം സിപിഎം ക്രിമിനലുകൾക്കുള്ള സർക്കാർ സംരക്ഷണത്തിന്റെ വ്യക്തമായ ഉദാഹരണം: രമേശ് ചെന്നിത്തല

Synopsis

സംസ്ഥാന വ്യാപകമായി പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സിപിഎം ക്രിമിനൽ സംഘങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ സി.പിഎം ക്രിമനലുകൾക്ക് എന്ത് അഴിഞ്ഞാട്ടവും നടത്താം എന്ന തെളിയിക്കുന്നതാണ് തലശ്ശേരി സംഭവം എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയും അതിന് കാരണക്കാരായവരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ കയറി അവരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്യുന്ന ക്രിമിനൽ പ്രവർത്തികളെ സർക്കാർ സഹായിക്കുന്നത് ചെറുത്തുനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു കൊണ്ടാണ്. 

സംസ്ഥാന വ്യാപകമായി പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സിപിഎം ക്രിമിനൽ സംഘങ്ങൾ. ഭരണത്തിന്റെ തണലിൽ എന്തുമാകാം എന്ന ധൈര്യമാണ് ഇവർക്ക്. സകല ഗുണ്ടകൾക്കും ക്രിമിനലുകൾക്കും കൊടുക്കുന്ന ഈ രാഷ്ട്രീയ സംരക്ഷണം പൊലീസിന്റെ ആത്മവീര്യം തകർക്കും. സംസ്ഥാന ഭരണം തന്നെ ഇപ്പോൾ നിയന്ത്രിക്കുന്നത് സിപിഎം ക്രിമിനലുകളും സംഘപരിവാർ ശക്തികളുമാണ്.

ഗാന്ധിജിയുടെ ചെറുമകനായ തുഷാർ ഗാന്ധിയെ വഴിയിൽ തടയാൻ സംഘപരിവാർ അണികൾക്ക് ധൈര്യം കൊടുക്കുന്നത് പിണറായി വിജയൻ സർക്കാരിന്മേൽ സംഘപരിവാറിനുള്ള നിയന്ത്രണത്തെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കുള്ളതുകൊണ്ടാണ്. തുഷാർ ഗാന്ധിയെ തടയുക എന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരം തെമ്മാടിത്തങ്ങൾ കേരളത്തിൻറെ മണ്ണിൽ അനുവദിക്കാനാവില്ല. കേരളത്തിൻറെ മതേതര മനസ്സ് ഇത്തരം ദുഷിച്ച പരാദങ്ങളെ പുറംതള്ളാൻ സന്നദ്ധമാകണം - ചെന്നിത്തല പറഞ്ഞു.

ബെംഗളൂരു-എറണാകുളം കെഎസ്ആർടിസി, പൊലീസിനെ കണ്ട് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ മലദ്വാരത്തിൽ എംഡിഎംഎ

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം