ആർഷോയുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്; മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു

Published : Jun 10, 2023, 03:06 PM IST
ആർഷോയുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്; മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു

Synopsis

ആർഷോ പഠിച്ചിരുന്ന ആർക്കയോളജി വകുപ്പ് കോഡിനേറ്റർ ഡോ. വിനോദിന്റെ മൊഴിയും പൊലീസ് സംഘം ഇന്ന് രേഖപ്പെടുത്തും

കൊച്ചി: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ ക്രൈം ബ്രാഞ്ചിന്റെ അതിവേഗ അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോളേജിൽ എത്തി. പ്രിൻസിപ്പൽ ഡോ വി എസ് ജോയിയുടെ മൊഴി എടുത്തു. കേസിൽ അഞ്ചു പ്രതികളാണ് ഉള്ളത്. അഞ്ച് പേരുടെയും മൊഴി എടുക്കുമെന്ന് എ സി പി വ്യക്തമാക്കി. ആർഷോ പഠിച്ചിരുന്ന ആർക്കയോളജി വകുപ്പ് കോഡിനേറ്റർ ഡോ. വിനോദിന്റെ മൊഴിയും പൊലീസ് സംഘം ഇന്ന് രേഖപ്പെടുത്തും.

എഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം