'എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും', മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി ആർഷോ

Published : Mar 11, 2026, 08:23 AM IST
p m arsho

Synopsis

പി കെ ശശി അനുകൂലിയായ നേതാവിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കി പി എം ആർഷോ. എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഷാനിഫിന് എതിരെയാണ് ഭീഷണി

പാലക്കാട്: പി കെ ശശി അനുകൂലിയായ നേതാവിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കി പി എം ആർഷോ. എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഷാനിഫിന് എതിരെയാണ് ഭീഷണി. എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും എന്ന് ഭീഷണി മുഴക്കിയെന്നാണ് ഷാനിഫിന്‍റെ പരാതി. പി കെ ശശിയെ ഒറ്റപ്പാലത്തും ഷൊർണൂരും മത്സരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ആർഷോ അസഭ്യവർഷവും നടത്തി എന്നാണ് ആരോപണം. വാട്സാപ്പ് കോളിലാണ് ആർഷോ ഷാനിഫിനെ വിളിച്ചത്. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ ആർഷോ കഞ്ചാവ് ഉപയോഗിക്കുന്നതായി സൂചിപ്പിച്ച് പി കെ ശശി പരോക്ഷ വിമർശനം നടത്തിയിരുന്നു.

വിമത കൺവെൻഷനിൽ പാർട്ടിയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് പി.കെ ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടിയുടെ സംഘടനാ മര്യാദകൾ ലംഘിച്ച് വിമത കൺവെൻഷനിൽ പങ്കെടുത്തതും നേതൃത്വത്തെ പരസ്യമായി അപകീർത്തിപ്പെടുത്തിയതും അതീവ ഗൗരവകരമായാണ് സി.പി.എം കാണുന്നത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാണിജ്യ എൽപിജി ക്ഷാമം രൂക്ഷം; ഹോട്ടലുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ, ​ഗ്യാസ് കുറച്ചുവേണ്ട മെനുവിലേക്ക് മാറുന്നു
'കക്കാനും മുക്കാനും മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ', സൈബർ പോസ്റ്റർ പോര് മുറുകുന്നു, ഇടത് പ്രചാരണ മുദ്രാവാക്യത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്!