കാരിക്കാമുറി ഷൺമുഖനും, ബിലാലുമാണ് എന്നാണ് ചിലരുടെ വിചാരം, വെറും പടക്കം ബഷീറെന്ന് തെളിഞ്ഞു; പികെ ശശിക്ക് മുന്നറിയിപ്പുമായി ആര്‍ഷോ

Published : Jul 13, 2025, 08:33 PM ISTUpdated : Jul 13, 2025, 09:19 PM IST
Pk sasi

Synopsis

മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പി.കെ ശശിക്ക് പരോക്ഷ മുന്നറിയിപ്പുമായി ഡിവൈഎഫ്ഐ നേതാവ് പിഎം ആർഷോ. 

പാലക്കാട്: മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പികെ ശശിക്ക് പരോക്ഷ മുന്നറിയിപ്പുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി  പിഎം ആർഷോ രംഗത്ത്. ഏരിയ കമ്മിറ്റി ഓഫീസ് ഓരോ സി.പി.എം. പ്രവർത്തകന്റെയും വൈകാരികതയാണെന്നും, അതിനു നേരെ ആക്രമണം ഉണ്ടായാൽ ജനാധിപത്യപരമായ മറുപടി മാത്രമല്ല, വൈകാരികമായ തിരിച്ചടിയും ഉണ്ടാകുമെന്നും ആർഷോ പറഞ്ഞു.

"ആ പ്രതികരണം താങ്ങാനുള്ള ശേഷി ആക്രമണത്തിന് നേതൃത്വം നൽകിയ ഒരു പൊന്നുമോനും ഇല്ല," എന്നും ആർഷോ വെല്ലുവിളിച്ചു. പടക്കം എറിഞ്ഞ സംഭവത്തിൽ അഷറഫിനെതിരെ രൂക്ഷമായ ഭാഷയിലാണ് ആര്‍ഷോയുടെ പ്രതികരണം. "ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാർക്കാട് അങ്ങാടിയിൽ ഇറങ്ങിയാൽ രണ്ട് കാല് കുത്തി നടക്കില്ല എന്ന് അഷറഫിനെ ഓർമ്മിപ്പിക്കുന്നു എന്നായിരുന്നു ആര്‍ഷോയുടെ വാക്കുകൾ.

മണ്ണാർക്കാട്ടെ സിപിഎം ഇറങ്ങിയങ്ങ് അടിക്കാൻ തീരുമാനിച്ചാൽ മണ്ണാർക്കാട് അങ്ങാടിയിലൂടെ നടക്കാൻ കഴിയില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു. അഷറഫ് സിപിഎം പ്രവർത്തകനല്ലെന്നും, അവൻ ഏതോ ഫാൻസ് അസോസിയേഷനാണെന്നും ആർഷോ പരിഹസിച്ചു. ഫാൻസ് അസോസിയേഷനുകാരെ മര്യാദയ്ക്ക് നിർത്താൻ സി.പി.എമ്മിന് അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

"കരക്കാമുറി ഷൺമുഖനും, ബിലാലുമാണ് എന്നാണ് ചിലരുടെ വിചാരം, വെറും പടക്കം ബഷീറാണ് എന്ന് എല്ലാവർക്കും മനസിലായി," എന്നും ആര്‍ഷോ പറഞ്ഞു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല് പഴയ ബിലാല് തന്നെയാണെന്ന് കഴിഞ്ഞ ദിവസം പികെ ശശി പൊതുപരിപാടിയിൽ പറഞ്ഞിരുന്നു.

തമാശയ്ക്ക് ചെയ്തതാണെന്ന് അഷറഫ്

മണ്ണാർക്കാട് സിപിഎം പാർട്ടി ഓഫീസിലേക്ക് പടക്കം എറിഞ്ഞ സംഭവം താൻ തമാശയ്ക്ക് ചെയ്തതാണെന്ന് കേസിലെ പ്രതി അഷ്റഫ്. സി.പി.എം. നേതാക്കളായ മൻസൂറിനും, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീരാജിനൊപ്പവും സംസാരിക്കുന്നതിനിടെ ഉണ്ടായ വെല്ലുവിളിയെ തുടർന്നാണ് ഇത് ചെയ്തതെന്നും, ഇത്ര വലിയ പ്രശ്നമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഷ്റഫ് വെളിപ്പെടുത്തി.

താൻ മുൻപ് പി.കെ. ശശിയുടെ ഡ്രൈവറായിരുന്നുവെന്നും, ശശിയെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും അഷ്റഫ് പറഞ്ഞു. എന്നാൽ, ഈ സംഭവവുമായി പി.കെ. ശശിക്ക് ബന്ധമില്ലെന്നും അഷ്റഫ് വ്യക്തമാക്കി. മൻസൂറിനും ശ്രീരാജിനും ഒപ്പം ഇരുന്ന് സംസാരിച്ച കാര്യങ്ങൾ ഉൾപ്പെടെ പോലീസിന് മൊഴിയായി നൽകിയിട്ടുണ്ടെന്നും അഷ്റഫ് കൂട്ടിച്ചേർത്തു.

അതേസമയം, അഷ്റഫിന്റെ ഈ മൊഴി തള്ളി പോലീസ് രംഗത്തെത്തി. സി.പി.എം. നേതാക്കളായ മൻസൂർ, ശ്രീരാജ് എന്നിവർക്കൊപ്പം ഉണ്ടായിരുന്ന കാര്യം പ്രതി മൊഴി നൽകിയിട്ടില്ലെന്ന് മണ്ണാർക്കാട് പോലീസ് പറയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു