സംസ്ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും, ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി

Published : Feb 19, 2021, 07:16 AM ISTUpdated : Feb 19, 2021, 07:18 AM IST
സംസ്ഥാനത്തെ  വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും, ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി

Synopsis

അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് വൈകീട്ട് നാലരയ്ക്ക് ഓൺലൈൻ വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പുതിയ പ്ലാന്റ് കൂടി യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കേരളത്തിലെ കൂടുതൽ പദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റിന് പുറമെ, കേരളത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. 2000 മെഗാവാട്ട് പുഗലൂര്‍ തൃശ്ശൂര്‍ പവര്‍ ട്രാൻസ്മിഷൻ പദ്ധതി,50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട് , തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റര്‍ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 

അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റ് വൈകീട്ട് നാലരയ്ക്ക് ഓൺലൈൻ വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പുതിയ പ്ലാന്റ് കൂടി യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ

75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള പ്ലാന്റാണ് പുതിയത്. 56.89 കോടി രൂപ മുടക്കിയ പ്ലാന്റിന്റെ നിർമാണം പൂർത്തിയായത് 15 മാസം കൊണ്ടായിരുന്നു. ശുദ്ധജല പമ്പ് ഹൗസ്, 35 ലക്ഷം ലിറ്ററിന്റെ ശുദ്ധജല സംഭരണി, സബ് സ്റ്റേഷൻ ട്രാൻസ്ഫോമറുകൾ എന്നിവയാണ് പ്ലാന്റിലുള്ളത്. നിലവിലുളള വിതരണം വർദ്ധിപ്പിക്കുന്നതിന് പുറമേ തിരുമല, പേരൂർക്കട, വട്ടിയൂർക്കാവ്, എന്നിവിടങ്ങിൽ കുടുതൽ കുടിവെള്ളം എത്തിക്കാൻ കഴിയും.പൂർണ ഓട്ടോമറ്റിക് സ്കാഡ സംവിധാനം വഴി ജലശുദ്ധീകരണശാലയുടെ പ്രവർത്തനങ്ങൾ വിരൽതുമ്പിൽ നിയന്ത്രിക്കാം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തിരുവനന്തപുരം നഗരസഭയുടെയും ധനസഹായത്തോടെ, അമൃത് പദ്ധതിക്കു കീഴിലാണ് പ്ലാന്റ് പൂർത്തീകരിച്ചത്. വൈകിട്ട് നാലരക്ക് നഗരസഭ ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പ്ലാന്റ് ഉത്ഘാടനം ചെയ്യുന്നത്.പുതിയ പ്ലാന്റ് കൂടി യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തിലെ ജലക്ഷാമത്തിന് പൂർണ്ണപരിഹാരമാകുമെന്നാണ് പ്രതീക്ഷ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്