‘കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി’: റോഡ് ഷോ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിൽ മോദിയുടെ ട്വീറ്റ്

Published : Jan 16, 2024, 11:22 PM ISTUpdated : Jan 16, 2024, 11:23 PM IST
‘കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി’: റോഡ് ഷോ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിൽ മോദിയുടെ ട്വീറ്റ്

Synopsis

സാമൂഹിക മാധ്യമമായ എക്സിലാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചത്. "കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു" എന്നാണ് മലയാളത്തിൽ പ്രധാനമന്ത്രി കുറിച്ചത്. 

കൊച്ചി: കൊച്ചിയിലെ റോഡ് ഷോയിലുടെ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക മാധ്യമമായ എക്സിലാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചത്. "കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു" എന്നാണ് മലയാളത്തിൽ പ്രധാനമന്ത്രി കുറിച്ചത്. 

രാത്രി 7.40 മണിയോടെയായിരുന്നു കൊച്ചിയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ. ഒന്നര കിലോമീറ്റർ നീണ്ട യാത്രയിൽ ബിജെപി പ്രവർത്തകർ പൂക്കൾ വിതറി അദ്ദേഹത്തെ സ്വീകരിച്ചു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് വൈകുന്നേരമാണ് പ്രധാന മന്ത്രി കൊച്ചിയിലെത്തിയത്. കൊച്ചിയിലെ കെ പി സി സി ജംങ്ഷനിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ തുടങ്ങി. അതിനുമുന്നേ തന്നെ റോഡിനിരുവശവുമായി ബിജെപി പ്രവർത്തകർ നിരന്നിരുന്നു. പൂക്കൾ വിതറി എറഞ്ഞ് കാണികള്‍ പ്രധാനമന്ത്രിയെ വരവേറ്റു. മധ്യകേരളത്തിലെ നാല് ജില്ലകളിൽ നിന്നുള്ള ബിജെപി പ്രവ‍ർത്തകരാണ് പ്രധാനമന്ത്രിയെ വരവേൽക്കാൻ എത്തിയത്. രാത്രി എട്ടുമണിത്തോടെ റോഡ് ഷോ എറണാകുളം ഗസ്റ്റ് ഹൗസിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങി നിൽക്കെ പ്രധാനമന്ത്രി തന്നെയാണ് കേരളത്തിലെയും താര പ്രചാരകനനെന്ന രാഷ്ടീയ സന്ദേശമാണ് ബി ജെ പി ഇതുവഴി നൽകുന്നത്. 

മാത്രവുമല്ല കേരളമടക്കമുളള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്ന ലക്ഷ്യം കൂടി മനസിൽ വെച്ചുകൊണ്ടാണ് നീക്കം. അതിനായി താഴേത്തട്ടിലടക്കം പ്രവ‍ർത്തകരെ ആവേശത്തോടെ കളത്തിലിറക്കുക എന്നതും പ്രധാനമന്ത്രിയുടെ റോഡ് ഷോ വഴി ബിജെപി ലക്ഷ്യമിടുന്നു. വൈകിട്ട് ആറേമുക്കാലിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്.

PREV
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍