മൂന്നാം സീറ്റിലുറച്ച് ലീഗ്: കിട്ടാത്ത പ്രശ്നം ഉണ്ടാവില്ല, രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ലെന്നും പിഎംഎ സലാം

Published : Feb 24, 2024, 01:31 PM IST
മൂന്നാം സീറ്റിലുറച്ച് ലീഗ്: കിട്ടാത്ത പ്രശ്നം ഉണ്ടാവില്ല, രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ലെന്നും  പിഎംഎ സലാം

Synopsis

അതേസമയം മൂന്നാം സീറ്റ് ലീഗിന് അനുവദിക്കുന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് എതിര്‍പ്പുണ്ട്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യത്തിൽ കടുംപിടിത്തം തുടര്‍ന്ന് മുസ്ലിം ലീഗ്. മൂന്നാം ലോക്‌സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്നം ഉണ്ടാവില്ലെന്നും പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. മൂന്നാം സീറ്റ് നാളത്തെ ചര്‍ച്ചയില്‍ കിട്ടുമെന്നുതന്നെയാണ് ഉറച്ച വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ലോക് സഭ സീറ്റ് മാത്രമാണ് ലീഗ് ചോദിച്ചതെന്നും രാജ്യസഭ ആവശ്യപ്പെട്ടിട്ടില്ലെന്നും പി.എം.എ സലാം കോഴിക്കോട് പ്രതികരിച്ചു.

അതേസമയം മൂന്നാം സീറ്റ് ലീഗിന് അനുവദിക്കുന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് എതിര്‍പ്പുണ്ട്. മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ലീഗിന്റെ നിലപാട്. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്നും മുന്നണി രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമെന്നുമായിരുന്നു കെസി വേണുഗോപാൽ ആലപ്പുഴയിൽ പ്രതികരിച്ചത്. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും വേണുഗോപാൽ പറഞ്ഞിരുന്നു. ഇത് മുസ്ലിം ലീഗിന്റെ ആവശ്യത്തോടുള്ള കോൺഗ്രസ് നിലപാടിന്റെ പരോക്ഷ സൂചനയായിരുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട്ടിൽ ഷിഗല്ല; പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം, കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ചികിത്സ തേടാൻ നിർദേശം
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ലംഘകർക്കെതിരെ കർശന നിയമ നടപടി, നിരോധനം ജൂലൈ 31 വരെ