ഒമ്പത് വയസുകാരനെ പീഡിപ്പിച്ച കേസ്; 39 കാരന് 11 വർഷം തടവും പിഴയും

Published : May 04, 2023, 06:11 PM IST
 ഒമ്പത് വയസുകാരനെ പീഡിപ്പിച്ച കേസ്; 39 കാരന് 11 വർഷം തടവും പിഴയും

Synopsis

എറണാകുളം ആലുംതുരുത് സ്വദേശി ഷൈൻഷാദിനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി കെ പി പ്രദീപാണ് ശിക്ഷ വിധിച്ചത്.

തൃശ്ശൂര്‍: ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച 39 കാരന്  11 വർഷം തടവും 20000-രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ആലുംതുരുത് സ്വദേശി ഷൈൻഷാദിനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി കെ പി പ്രദീപാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി.

മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. പിഴത്തുക അടക്കാത്ത പക്ഷം നാല് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. മാള പൊലീസ് സ്റ്റേഷൻ എസ് ഐമാരായിരുന്ന എ വി ലാലു, ഐ സി ചിത്തരഞ്ജൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആളൂർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ രജനി ടി. ആർ കേസ് നടത്തിപ്പിൽ ഒരു പ്രോസിക്യൂഷനെ സഹായിച്ചു. പിഴ തുക അതിജീവിതന് നൽകാൻ കോടതി വിധിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം