പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

Published : Oct 08, 2020, 10:34 AM ISTUpdated : Oct 08, 2020, 10:41 AM IST
പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

Synopsis

പാലക്കാട് കൊപ്പത്ത് 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബാദുഷായെ ഇന്ന് രാവിലെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. 

തൃശ്ശൂ‍ർ: പോക്സോ കേസിൽ പ്രതിയായ ആൾ കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തൃശ്ശൂർ സ്വദേശിയായ ബാദുഷയാണ് കൊല്ലം കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. 

പാലക്കാട് കൊപ്പത്ത് 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബാദുഷായെ ഇന്ന് രാവിലെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. ബാദുഷയ്ക്ക് വേണ്ടി കൊല്ലം ജില്ലയിൽ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. 

കൊവിഡ് വ്യാപനത്തിന് ശേഷം സംസ്ഥാനത്ത് പല ഭാഗത്തും കുറ്റവാളികൾ രക്ഷപ്പെടുന്നത് വ്യാപകമായിട്ടുണ്ട്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഡ്രാക്കുള സുരേഷ്  കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും മൂന്ന് വട്ടമാണ് രക്ഷപ്പെട്ടത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീര്യം കുറഞ്ഞ മദ്യം; നിലപാട് വ്യക്തമാക്കി മന്ത്രി കെഎം ഷാജി; 'മുസ്ലിം ലീഗ് നിലപാട് യുഡിഎഫിൽ പറയും'
ന്യൂനപക്ഷ വേട്ട ലക്ഷ്യം; എഫ്സിആര്‍എ ചട്ട ഭേദഗതി അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍