കടയിലേക്ക് സാധനങ്ങൾ വാങ്ങാന്‍ പോയ 13കാരിയെ കടന്ന് പിടിച്ച സംഭവം; പ്രതി അറസ്റ്റില്‍

Published : Jul 25, 2025, 12:32 PM ISTUpdated : Jul 26, 2025, 09:54 PM IST
Sabu

Synopsis

പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കുത്തിയതോട്: കടയിലേക്ക് സാധനങ്ങൾ വാങ്ങാന്‍ പോയ 13 വയസുകാരിയെ സ്കൂട്ടറിൽ എത്തി കടന്ന് പിടിച്ച് ലൈംഗികാതിക്രമം നടത്തി കടന്നുകളഞ്ഞ പ്രതിയെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് ചെല്ലാനം അരയാലുങ്കൽ വീട്ടിൽ സാബു (42) ആണ് അറസ്റ്റിലായത്. കടയിലേക്ക് സാധനങ്ങൾ കൊടുക്കാനെന്ന വ്യാജേന സ്കൂട്ടറിൽ എത്തിയ പ്രതി, കുട്ടിയുടെ അടുത്തെത്തി ഒരു മരപ്പണിക്കാരന്റെ വിലാസം ചോദിക്കുന്നതിന്റെ മറവിൽ ലൈംഗിക അതിക്രമം നടത്തുകയും പിന്നീട് കടന്നുകളയുകയുമായിരുന്നു.

കുത്തിയതോട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് കുത്തിയതോട് ഇൻസ്പെക്ടർ അജയമോഹന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും