പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി; ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായി, ഡിഡി അന്വേഷണ റിപ്പോർട്ട്

Published : Jun 04, 2025, 09:07 AM IST
പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി; ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായി, ഡിഡി അന്വേഷണ റിപ്പോർട്ട്

Synopsis

മുകേഷ് എം നായറെ സ്പോണ്‍സറാകാം ക്ഷണിച്ചതെന്നും ഇക്കാര്യത്തിൽ നേരിട്ട് ഹെഡ്മാസ്റ്റര്‍ക്ക് പങ്കില്ലായിരിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ, ഒരു പോക്സോ പ്രതി ചടങ്ങിൽ പങ്കെടുത്തിൽ എച്ച് എമ്മിനും ഒഴിയാനാവില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായറെ പങ്കെടുപ്പിച്ച സംഭവത്തിൽ ഡിഡിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവത്തിൽ ഫോര്‍ട്ട് ഹൈസ്കൂള്‍ ഹെഡ്‍മാസ്റ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാനാകില്ലെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

മുകേഷ് എം നായറെ സ്പോണ്‍സറാകാം ക്ഷണിച്ചതെന്നും ഇക്കാര്യത്തിൽ നേരിട്ട് ഹെഡ്മാസ്റ്റര്‍ക്ക് പങ്കില്ലായിരിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ, ഒരു പോക്സോ പ്രതി ചടങ്ങിൽ പങ്കെടുത്തിൽ എച്ച് എമ്മിനും ഒഴിയാനാവില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറൽ ഓഫ് എജ്യുക്കേഷന് കൈമാറി. എന്നാൽ, റിപ്പോര്‍ട്ട് കൂടുതൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഡിജിഇ എസ് ഷാനവാസ് തിരികെ നൽകി. നടപടിക്കുള്ള ശുപാര്‍ശയും റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തണമെന്നും ഡിജിഇ ആവശ്യപ്പെട്ടു. തിരുവനന്തപുരം ഫോര്‍്ട്ട ഹൈസ്കൂളിലെ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയായ മുകേഷ് എം നായര്‍ പങ്കെടുത്തതിൽ വിദ്യാഭ്യാസ മന്ത്രിയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ നിര്‍ദേശിച്ചത്. ഇന്ന് ഉച്ചയോടെ പുതുക്കിയ റിപ്പോര്‍ട്ട് ഡിഡി ശ്രീജ ഗോപിനാഥ് കൈമാറും.

PREV
Read more Articles on
click me!

Recommended Stories

കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും