ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ കേസ്

Published : Mar 24, 2019, 07:28 AM ISTUpdated : Mar 24, 2019, 11:42 AM IST
ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ കേസ്

Synopsis

കോണ്‍ഗ്രസിന്‍റെ വനിതാ നേതാവും ഡിസിസി പ്രസിഡന്‍റുമായ ബിന്ദു കൃഷ്ണയ്‍ക്കെതിരെ ഓച്ചിറ പൊലീസ് പോക്സോ കേസെടുത്തു.  

കൊല്ലം: കോണ്‍ഗ്രസിന്‍റെ വനിതാ നേതാവും ഡിസിസി പ്രസിഡന്‍റുമായ ബിന്ദു കൃഷ്ണയ്‍ക്കെതിരെ ഓച്ചിറ പൊലീസ് പോക്സോ കേസെടുത്തു.  ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് അവിടെയെത്തിയ ബിന്ദു കൃഷ്ണ, കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ നിന്ന് ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയായ കുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചതിനാണ് ബിന്ദുവിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. 

ഇരയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരെ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് പോക്സോ നിയമപ്രകാരം ഇന്നലെ രാത്രി പത്തുമണിയോടെ ഓച്ചിറ പൊലീസ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് ബിന്ദു ഫേസ്ബുക്കില്‍ നിന്ന് തന്‍റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ബിന്ദു കൃഷ്ണയുടെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍