തിരുനെല്ലിയിൽ യുവതിയെ വെട്ടിക്കൊന്ന കേസ്: പ്രതിക്കെതിരെ പോക്സോ കേസും

Published : May 27, 2025, 06:15 AM ISTUpdated : May 27, 2025, 07:20 AM IST
തിരുനെല്ലിയിൽ യുവതിയെ വെട്ടിക്കൊന്ന കേസ്: പ്രതിക്കെതിരെ പോക്സോ കേസും

Synopsis

യുവതിയുടെ 9 വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു 

വയനാട് : തിരുനെല്ലിയിൽ യുവതിയെ പങ്കാളി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. യുവതിയുടെ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, പോക്സോ, ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. യുവതിയുടെ 9 വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.

തിരുനെല്ലിയിലെ അപ്പപ്പാറയിൽ കഴിഞ്ഞ ദിവസമാണ് യുവതി കൊല്ലപ്പെട്ടത്. പങ്കാളിയായ യുവാവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ മകളെയും പ്രതി തട്ടിക്കൊണ്ടുപോയി. ആശങ്ക തുടരവേ രാവിലെ പത്ത് മണിയോടെയാണ് ആളൊഴിഞ്ഞ വീട്ടിൽ വച്ച് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തിയത്. പ്രതിയെയും കുട്ടിയെയും കണ്ട കാപ്പിത്തോട്ടത്തിലെ തൊഴിലാളി സമീപത്തുണ്ടായിരുന്ന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കയ്യിൽ ആയുധവുമായി ഭീഷണി മുഴക്കിയ പ്രതിയിൽ നിന്ന് നാടകീയമായാണ് കുട്ടിയെ പൊലീസ് മോചിപ്പിച്ചത്. 


 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ