അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ പെൺകുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി

Published : Feb 25, 2021, 12:29 PM IST
അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ പെൺകുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി

Synopsis

അഭയകേന്ദ്രത്തിലേക്ക് വെള്ളം നിറയ്ക്കാനായി അതിരാവിലെ പുറത്ത് പോയപ്പോഴാണ് കുട്ടികളെ കാണാതായതെന്നായിരുന്നു അധികൃതർ പൊലീസിനെ അറിയിച്ചിരുന്നത്

പത്തനംതിട്ട: തിരുവല്ലയിലെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പോക്സോ കേസ് ഇരകളായ പെൺകുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇരുവരും ഇപ്പോൾ റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഇന്ന് പുലർച്ചെയാണ് തിരുവല്ലയിൽ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ നിന്ന് കുട്ടികളെ കാണാതായത്. ഇവിടെ നാല് പെൺകുട്ടികളെയാണ് താമസിപ്പിച്ചിരുന്നത്. അഭയകേന്ദ്രത്തിലേക്ക് വെള്ളം നിറയ്ക്കാനായി അതിരാവിലെ പുറത്ത് പോയപ്പോഴാണ് കുട്ടികളെ കാണാതായതെന്നായിരുന്നു അധികൃതർ പൊലീസിനെ അറിയിച്ചിരുന്നത്. 15 ഉം 16 ഉം വയസ് പ്രായമുള്ള കുട്ടികളാണ് അഭയകേന്ദ്രത്തിൽ നിന്ന് പുറത്ത് പോയത്. പൊലീസ് നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്കകം തന്നെ കുട്ടികളെ കണ്ടെത്താനായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി, സൂര്യോദയത്തിന്‍റെ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണ് ആപകടം, ദുരൂഹതയില്ലെന്ന് കുടുംബം
നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ