പോക്‌സോ കേസില്‍ സാക്ഷിപറഞ്ഞതിലെ വൈരാഗ്യം; സമീപവാസിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ചു, പ്രതി റിമാന്‍ഡിൽ

Published : Oct 06, 2026, 03:00 AM IST
pocso case witness attacked in thrissur accused remanded

Synopsis

പോക്‌സോ കേസില്‍ സാക്ഷിപറഞ്ഞ വൈരാഗ്യത്തില്‍ സമീപവാസിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു

തൃശൂര്‍: പോക്‌സോ കേസില്‍ സാക്ഷിപറഞ്ഞ വൈരാഗ്യത്തില്‍ സമീപവാസിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു. വടക്കേക്കാട് സ്വദേശി ഷെക്കീര്‍(34) ആണ് അറസ്റ്റിലായത്. ഇയാള്‍ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കൂടിയാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വടക്കേക്കാട് നാലാം കല്ലില്‍ വച്ചാണ് സംഭവം നടന്നത്. അക്രമത്തിൽ ലോഹിതാക്ഷ(53) നാണ് ഗുരുതരമായി പരുക്കേറ്റത്.

വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍പെട്ട പ്രതിയുടെ പേരില്‍ വധശ്രമം, പോക്‌സോ, കഞ്ചാവ് തുടങ്ങി 12 ഓളം കേസുകള്‍ നിലവിലുണ്ട്. കുന്നംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തില്‍ വടക്കേക്കാട് പോലീസ് എസ്.ഐ. അബ്ദുല്‍ സലീം, എസ്.സി.പി.ഒ. മാരായ ഹരികുമാര്‍, ജിതിന്‍, സി.പി.ഒ. മാരായ നസല്‍, പ്രതീഷ് എന്നിവരും ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റി'; രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, ഉത്തരവ് ഏകകണ്ഠം
യുവാവിനെ തട്ടിക്കൊണ്ടുപോയ ക്രൂരമർദനം, വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്