യുവാവിനെ തട്ടിക്കൊണ്ടുപോയ ക്രൂരമർദനം, വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

Published : Oct 05, 2026, 11:48 PM IST
kidnap arrest

Synopsis

ക്രിമിനൽ സംഘത്തിലെ പ്രധാനിയുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ചാണ് പന്തളം തുമ്പമണിൽ നിന്നുള്ള യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തു. പ്രതികളെ അതിസഹസികമായി പന്തളം പൊലീസ് പിടികൂടി.

പത്തനംതിട്ട: പത്തനംതിട്ട തുമ്പമണ്ണിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച കേസിലെ നാല് പ്രതികൾ പിടിയിൽ. ക്രിമിനൽ സംഘത്തിലെ ഒരാളുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് ആയിരുന്നു മർദ്ദനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തു. വീടിന്‍റെ മച്ചിൽ വരെ കയറിയാണ് ഒളിവിൽ കഴിഞ്ഞ പ്രതികളെ പന്തളം പൊലീസ് പിടികൂടിയത്.

അറസ്റ്റിലായ പ്രതികളിൽ പ്രക്കാനം സ്വദേശി ജോമോൻ മാത്യുവിനെ ഒളിച്ചിരുന്ന മച്ചിൽ കയറിയാണ് പൊലീസ് പിടികൂടിയത്. ഇലവുംതിട്ട സ്വദേശി ദീപക് ജോയ് ആണ് കേസിലെ മുഖ്യപ്രതി. പ്രക്കാനം സ്വദേശി സജു, ഇലവുംതിട്ട സ്വദേശി അഭിജിത്ത് എന്നിവരും കൂട്ടുപ്രതികളാണ്. കഴിഞ്ഞ മാസം 26 ന് ആണ് തുമ്പമൺ സ്വദേശിയായ യുവാവിനെ ഇവർ തട്ടിക്കൊണ്ടുപോയത്. ഒന്നാംപ്രതി ദീപക് ജയിലിൽ ആയിരുന്ന സമയത്ത് അയാളുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ദീപക്കിന്‍റെ വീട്ടിൽ വെച്ചായിരുന്നു മണിക്കൂറുകൾ നീണ്ട മർദ്ദനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തെന്നാണ് മൊഴി. കൂടുതൽ പേർ തട്ടിക്കൊണ്ടുപോകൽ സംഘത്തിലുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വന്ദേമാതര ആലാപനം തടഞ്ഞാൽ കർശന നടപടി'; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കാസർകോട് കേന്ദ്ര സർവകലാശാല
ബണ്ട് റോഡിന്‍റെ സംരക്ഷണഭിത്തി ആറ്റിലേക്ക് മറിഞ്ഞു, തകർന്നത് തൈത്തറപ്പടി - ഈഴക്കടവ് റോഡ്; അപകടഭീഷണിയിൽ പ്രദേശവാസികൾ