
ദില്ലി : ദില്ലി ജന്തർമന്തറിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കവേ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളോട് പൊലീസ് ഇടപെട്ടത് അതിക്രൂരമായന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത രീതിയിൽ ക്രൂരമായാണ് ഡൽഹി പൊലീസ് പ്രതിഷേധക്കാരോട് ഇടപെടുന്നത്. മൂന്നര മണിക്കൂറോളം ഭക്ഷണവും മരുന്നും നൽകാതെയാണ് പിണറായിയെ പൊലീസ് നഗരം ചുറ്റിച്ചത്. നാല് മുൻ മുഖ്യമന്ത്രിമാരെയാണ് പൊലീസ് ഈ വിധത്തിൽ നേരിട്ടത്. ഇന്നും ശക്തമായ പ്രതിഷേധം തുടരും. യോഗം കൂടി ചർച്ച ചെയ്യുന്നതിൽ അല്ല തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിലാണ് കാര്യം. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായും ഒറ്റയ്ക്കും സിപിഎം പ്രതിഷേധിക്കുമെന്നും എംഎ ബേബി വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ദില്ലി പൊലീസ് വിട്ടയച്ചത് എട്ട് മണിക്കൂറിന് ശേഷമാണ്. പത്തരക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ദില്ലി പൊലീസ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam