നെടുമ്പാശ്ശേരിയിലെ വാഹനാപകടം; പ്രതി സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു, കൂടെയുണ്ടായിരുന്നയാൾ കസ്റ്റഡിയിൽ

Published : Oct 11, 2026, 09:38 AM IST
nedumbassery accident driver booked for culpable homicide after mini cooper kills three

Synopsis

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തില്‍ കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലീസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തില്‍ കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലീസ്. പ്രതി സുഹൈലിനെതിരെയാണ് നരഹത്യയ്ക്ക് കേസെടുത്തത്. 19 വയസാണ് പ്രതിക്ക്. സുഹൈല്‍ ലഹരി ഉപയോഗിച്ചിട്ടോണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗസാധ്യത തള്ളിക്കളയാനാകില്ല എന്ന് പൊലീസ് വ്യക്തമാക്കി. പരിശോധനക്കായി രക്ത സാമ്പിൾ എടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. വാഹനം അമിതവേഗത്തിൽ ആയിരുന്നു എന്നും കർശനമായ നടപടി ഉണ്ടാകും എന്നും സർക്കിൾ ഇൻസ്‌പെക്ടർ അരുൺ ബി കെ പ്രതികരിച്ചു. സുഹൈലിനൊപ്പം കാറിൽ ഉണ്ടായിരുന്ന ഒരാൾ കൂടി നിലവില്‍ കസ്റ്റഡിയിലാണ്. സുഹൈലിന്‍റെ അച്ഛന്‍റെ പേരിലുള്ളതാണ് വാഹനം.

സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം. സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. ഡ്രൈവർ സുഹൈൽ സജീവ് ആണ് പിടിയിൽ ആയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. രാജഗിരിയിൽ ബികോം വിദ്യാർത്ഥിയാണ്. അപകടത്തിൽപ്പെട്ട മിനി കൂപ്പർ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായി അടക്കം രാഷ്ട്രീയ നേതാക്കളോട് പൊലീസ് ഇടപെട്ടത് അതിക്രൂരമായി, ഇന്നും പ്രതിഷേധം ശക്തമാക്കും: എം എ ബേബി
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി