വണ്ടി നിർത്തിയില്ല; 'നടുറോഡിൽ പതിനാറുകാരന്റെ മുണ്ടഴിച്ച് പരിശോധന'; ക്രൂര മർദ്ദനമേറ്റെന്നും പരാതി

Published : Dec 26, 2021, 08:54 PM IST
വണ്ടി നിർത്തിയില്ല; 'നടുറോഡിൽ പതിനാറുകാരന്റെ മുണ്ടഴിച്ച് പരിശോധന'; ക്രൂര മർദ്ദനമേറ്റെന്നും പരാതി

Synopsis

ശബരിമല ദർശനം കഴിഞ്ഞെത്തിയ വിപിൻ സഹപാഠിക്ക് അരവണ പായസം നൽകാനായി ബന്ധുവിന്റെ ബൈക്കിൽ പോകുകയായിരുന്നു. വഴിയിൽ എക്സൈസും പൊലീസും സംയുക്ത വാഹന പരിശോധന നടത്തുന്നത് കണ്ട വിപിൻ ലൈസൻസോ മറ്റു രേഖകളോ ഇല്ലാത്തതിനാൽ വണ്ടി നിർത്തിയില്ല

കൊല്ലം: വാഹന പരിശോധന (Vehicle Checking) നടത്തുകയായിരുന്ന എക്സൈസ് - പൊലീസ് (Excise - Police) സംയുക്ത സംഘത്തിനു മുന്നിൽ വണ്ടി നിർത്താതെ പോയ പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊല്ലം പരവൂർ പൊലീസിനും എക്സൈസിനും എതിരെയാണ് ആരോപണം. കഞ്ചാവ് വിൽപ്പനക്കാരൻ എന്നാരോപിച്ചായിരുന്നു മർദ്ദനം. പരവൂർ കുറുമണ്ടൽ സ്വദേശി വിപിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞെത്തിയ വിപിൻ സഹപാഠിക്ക് അരവണ പായസം നൽകാനായി ബന്ധുവിന്റെ ബൈക്കിൽ പോകുകയായിരുന്നു.

വഴിയിൽ എക്സൈസും പൊലീസും സംയുക്ത വാഹന പരിശോധന നടത്തുന്നത് കണ്ട വിപിൻ ലൈസൻസോ മറ്റു രേഖകളോ ഇല്ലാത്തതിനാൽ വണ്ടി നിർത്തിയില്ല. ഈ സമയം  എതിർ ദിശയിൽ വന്ന എക്സൈസ് വാഹനം വിപിന്റെ ബൈക്കിനു കുറുകേ നിർത്തി. തുടർന്ന് സംയുക്ത സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാൽമുട്ടുകൊണ്ടും കൈ കൊണ്ടും മുഖത്തും മുതുകിലും ഇടിക്കുകയായിരുന്നെന്ന് വിപിൻ പറയുന്നു.

നടുറോഡിൽ ഉടുമുണ്ടഴിച്ച് പരിശോധിച്ചെന്നും പരാതിയുണ്ട്. കഞ്ചാവ് ഒളിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനവും പരിശോധനയുമെന്ന് വിപിൻ പറയുന്നു. ഒന്നും കിട്ടാതെ വന്നതോടെ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് കേസെടുത്ത് വണ്ടി കസ്റ്റഡിയിൽ എടുത്ത് പൊലീസ് പോവുകയായിരുന്നു. മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ലൈസൻസോ രേഖകളോ ഇല്ലാതിരുന്ന വാഹനം കസ്റ്റഡിയിലെടുക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് പൊലീസ് വിശദീകരണം. മർദ്ദനം ഉണ്ടായിട്ടില്ലെന്നും പൊലീസ് അവകാശപ്പെട്ടു.

കിഴക്കമ്പലം അക്രമം അന്വേഷിക്കാൻ പ്രത്യേക സംഘം; പെരുമ്പാവൂർ എഎസ്‍പിക്ക് അന്വേഷണ ചുമതല

'സംഘടിത ആക്രമണത്തിന് ധൈര്യം നൽകിയതാര്?, ആക്രമണ ഉത്തരവാദിത്തത്തിൽ നിന്ന് തൊഴിലുടമയ്ക്ക് ഒഴിയാനാവില്ല'

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി