യുവാവിനെ കസ്റ്റഡിയില്‍ എടുക്കുന്നതിൽ തര്‍ക്കം; ഈരാറ്റുപേട്ടയിൽ പൊലീസും നാട്ടുകാരും തമ്മിൽതല്ല്

Published : Jan 24, 2021, 05:33 PM ISTUpdated : Jan 24, 2021, 06:34 PM IST
യുവാവിനെ കസ്റ്റഡിയില്‍ എടുക്കുന്നതിൽ തര്‍ക്കം; ഈരാറ്റുപേട്ടയിൽ പൊലീസും നാട്ടുകാരും തമ്മിൽതല്ല്

Synopsis

തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഒരാളെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസിനെ കൗൺസിലര്‍ അനസിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്നാണ് സംഘർഷം ഉണ്ടായത്.

കോട്ടയം: ഈരാറ്റുപേട്ടയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയ പൊലീസും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്

തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഒരാളെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസിനെ കൗൺസിലര്‍ അനസിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. അകാരണമായിട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത് എന്നാരോപിച്ചാണ് അനസ് പൊലീസിനെ തടഞ്ഞത്. എന്നാല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് അനസിനെ പൊലീസ് തള്ളിമാറ്റുകയും അനസ് വീഴുകയും ചെയ്തു. ഇതേ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഉച്ചയോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസിന്‍റെ കൃത്യനിര്‍വഹണം തടയാന്‍ ശ്രമിച്ചെന്നാരോപിച്ച് കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി