പൂന്തുറയില്‍ യുവതിയെ മര്‍ദ്ദിച്ച കേസ്; പ്രതി അറസ്റ്റില്‍, സഹോദരന്‍ ഒളിവില്‍

Published : Sep 06, 2021, 08:36 AM ISTUpdated : Sep 06, 2021, 10:15 AM IST
പൂന്തുറയില്‍ യുവതിയെ മര്‍ദ്ദിച്ച കേസ്; പ്രതി അറസ്റ്റില്‍, സഹോദരന്‍ ഒളിവില്‍

Synopsis

വാടക്കാരും അയൽവാസികളായ സുധീറും നൗഷാദുമായാണ് ആദ്യം വാക്കുതർക്കം തുടങ്ങുന്നത്. തുടര്‍ന്ന് അയൽക്കാർ പെട്ടെന്ന് ആമിനിയെ തള്ളിയിടുകയും തുടര്‍ന്ന് മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയുമായിരുന്നു. 

തിരുവനന്തപുരം: പൂന്തുറയിൽ വാക്ക് തർക്കത്തിനിടെ യുവതിയെ മർദ്ദിച്ച പ്രതി അറസ്റ്റിൽ. മണക്കാട് സ്വദേശി സുധീറാണ് അറസ്റ്റിലായത്. സഹോദരൻ നൗഷാദ് ഒളിവിൽ കഴിയുകയാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ആമിനയെ ഇന്നലെയാണ് പ്രതികള്‍ വീടുവളപ്പില്‍ കയറി ആക്രമിച്ചത്. ആമിനയും രോഗിയായ അമ്മയും പൂന്തുറ സ്റ്റേഷൻ പരിധിയിലെ മണക്കാട് എംഎഎ റോഡിലാണ് താമസിക്കുന്നത്. ഇവരുടെ വീടിന്‍റെ മുകളിലെ നിലയിൽ നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാർ വാടക്ക് താമസിക്കുകയാണ്. 

വാടക്കാരും അയൽവാസികളായ സുധീറും നൗഷാദുമായാണ് ആദ്യം വാക്കുതർക്കം തുടങ്ങുന്നത്. തുടര്‍ന്ന് അയൽക്കാർ പെട്ടെന്ന് ആമിനിയെ തള്ളിയിടുകയും തുടര്‍ന്ന് മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയുമായിരുന്നു. നിലത്തുവീണ പെണ്‍കുട്ടിയെ അവിടെയിട്ടും പ്രതികള്‍ മർദ്ദിച്ചു. ചികിത്സയ്ക്ക് ശേഷം ആമിന പൂന്തുറ പൊലീസിൽ പരാതി നൽകി. ഇതിന് മുമ്പും അയൽവാസികളിൽ നിന്നും പെണ്‍കുട്ടിക്കും അമ്മയ്ക്കും ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രത്തിന്റേത് കടുംവെട്ട്!, സംസ്ഥാനത്തിന് വൻ തിരിച്ചടിയെന്ന് ധനമന്ത്രി, 'വായ്പാ പരിധിയിൽ 5900 കോടി വെട്ടിക്കുറച്ചു'
‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് വിവാദം; 'തെരഞ്ഞെടുപ്പിന് എഴുതിയ പാട്ടല്ല, പിന്നീട് മുന്നണികൾ പാട്ട് ഏറ്റെടുത്തു'; രചയിതാവ് ജിപി കുഞ്ഞബ്ദുള്ള