തുടർച്ചയായി വിചാരണക്കെത്തിയില്ല, നടിയെ ആക്രമിച്ച കേസ് മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

Published : Jul 30, 2021, 04:54 PM ISTUpdated : Jul 30, 2021, 05:06 PM IST
തുടർച്ചയായി വിചാരണക്കെത്തിയില്ല, നടിയെ ആക്രമിച്ച കേസ് മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

Synopsis

ജയിലിൽ വെച്ച് ഒന്നാം പ്രതി സുനിൽ കുമാറിന് വേണ്ടി ദിലീപിനുള്ള കത്ത് എഴുതി നൽകിയത് വിഷണു ആയിരുന്നു. ഈ കത്താണ് ഗൂഢാലോചന കേസിൽ അന്വേഷണം ദിലീപിലേക്ക്  എത്തിച്ചത്. 

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റിൽ. കളമശ്ശേരിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. വിചാരണക്ക് തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിക്കണമെന്ന്  ഉത്തരവിട്ടിരുന്നു. വാഹനാപകടത്തിൽ കാലിന് പരിക്കേറ്റതിനാലാണ് കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് വിഷ്ണു പൊലീസിനോട് വെളിപ്പെടുത്തിയത്. പൊലീസ് ജീപ്പിലെത്തിച്ച വിഷ്ണു മുടന്തിയാണ് കോടതിയിലേക്ക് കയറിയത്.

നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയായ വിഷ്ണുവിനെ പോലീസ് മാപ്പുസാക്ഷിയാക്കുകയായിരുന്നു. ജയിലിൽ വെച്ച് ഒന്നാം പ്രതി സുനിൽ കുമാറിന് വേണ്ടി ദിലീപിനുള്ള കത്ത് എഴുതി നൽകിയത് വിഷ്ണു ആയിരുന്നു. ഈ കത്താണ് ഗൂഢാലോചന കേസിൽ അന്വേഷണം നടൻ ദിലീപിലേക്ക് എത്തിച്ചത്. 

നടിയെ ആക്രമിച്ച് കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്

കേസിലെ പ്രധാന സാക്ഷിയായ വിഷ്ണു തുടർച്ചയായി വരാത്തതിനാൽ വിചാരണ നീളുകയാണ്. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് വിചാരണ അടുത്ത മാസം പൂർത്തിയാക്കണം. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വിചാരണ കോടതി എറണാകുളം ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'
'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ