പരീക്ഷ ഭവന്‍റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കിയ സംഭവം; ദില്ലി സ്വദേശി അറസ്റ്റില്‍

Published : Jan 31, 2021, 09:33 PM IST
പരീക്ഷ ഭവന്‍റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കിയ സംഭവം; ദില്ലി സ്വദേശി അറസ്റ്റില്‍

Synopsis

പരീക്ഷാ ഭവന്‍റെ പേരിൽ വ്യാജസൈറ്റ് നിർമ്മിച്ച ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തിരുന്നു. ഈ വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് പലരും വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് കയറിയതായി കണ്ടെത്തിയിരുന്നു. 

തിരുവനന്തപുരം: പരീക്ഷ ഭവന്‍റെ പേരിൽ വ്യാജ സൈറ്റുണ്ടാക്കിയ സംഭവത്തിൽ ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിൽ. ദില്ലി സ്വദേശിയായ അവിനാശ് ശർമ്മയെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പരീക്ഷാ ഭവന്‍റെ പേരിൽ വ്യാജസൈറ്റ് നിർമ്മിച്ച ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തിരുന്നു. ഈ വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് പലരും വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് കയറിയതായി കണ്ടെത്തിയിരുന്നു. 

സർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന സമയത്ത് ഇയാൾ നിർമിച്ച വ്യാജ സൈറ്റിലേക്കായിരുന്നു പോയിരുന്നത്. ചില സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് പരിശോധനക്കായി പരീക്ഷാ ഭവനിലേക്കയച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന് കണ്ടെത്തിയത്. തുട‍ർന്ന് പരീക്ഷ സെക്രട്ടറി നൽകിയ പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്. ഇയാളെ നാളെ കേരളത്തിലെത്തിക്കും.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം